എൻജിഒ യൂണിയൻ വജ്ര ജൂബിലി ഭവനം കൈമാറി

കുറവിലങ്ങാട്: എൻജിഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതന് വീട് കൈമാറി. വജ്രജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാനത്ത് 60 അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായാണ് കുര്യത്ത് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തിയത്.
വീടിന്റെ താക്കോൽ സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എ. വി റസ്സൽ കൈമാറി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം. എൻ അനിൽകുമാർഅധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി , എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ ഉദയൻ ,ഗവ.ഫാം വർക്കേഴ്‌സ് യൂണിയൻ സിഐടിയു സംസ്ഥാന ട്രഷറർ സദാനന്ദശങ്കർ , പഞ്ചായത്തംഗം രമ രാജു , ജില്ലാ സെക്രട്ടറി കെ. ആർ അനിൽ കുമാർ, ഭവന നിർമ്മാണ സമിതി കൺവീനർ ജി. സന്തോഷ് കുമാർ , എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായർ ,യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി. ഷാജി എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!