ക്രിസ്തുമസ് വിപണിയിൽ പന്നിയിറച്ചിയ്ക്ക് വർധിപ്പിച്ചത് 40 രൂപ

കുറവിലങ്ങാട്: ക്രിസ്തുമസ് വ്യാപാരം കൊഴുപ്പിയ്ക്കുന്നതിനിടയിൽ പന്നിയിറച്ചിക്ക് വർധിപ്പിച്ചത് 40രൂപ. ആവശ്യക്കാർ ഏറിയതോടെ പലയിടങ്ങളിലും ഒരേസാധനങ്ങൾക്ക് പല വിലയാണ് ഈടാക്കിയത്. പന്നിയിറച്ചിക്ക് കഴിഞ്ഞദിവസം വരെ ഈ മേഖലയിൽ 280 രൂപയാണ് ഈടാക്കിയിരുന്നത്. ക്രിസ്തുമസ് വിപണയിൽ പന്നിയിറച്ചിയുടെ വില 320ൽ എത്തിച്ചായിരുന്നു വില്പന.
ഈമേഖലയിൽ മാംസവില്പനസ്റ്റാളുകളിൽ വിലയിൽ കാര്യമായ വിത്യാസമുള്ളത് മുൻപും ചർച്ചാവിഷയമാകുകയും വിലയിൽ ഏകീകരണമുണ്ടാകണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നുവെങ്കിലും നടപടികളുണ്ടായില്ല.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!