പകലോമറ്റം തറവാട് പള്ളിയിൽ തിരുനാളിന് സമാപനം

കുറവിലങ്ങാട്: മൈലാപ്പൂരിലെ അത്ഭുതസ്ലീവായുടെ തിരുനാളിന്റെ ചൈതന്യത്തിൽ
പകലോമറ്റം തറവാട് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ തിരുനാളിന് സമാപനം. പ്രാർത്ഥനാമജ്ഞരികൾ നിറഞ്ഞ അന്തരീക്ഷത്തിൽ ദേവമാതാ കോളജ് വൈസ്പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ തിരുനാൾ കൊടിയേറ്റി. വിശുദ്ധ കുർബാനയർപ്പണത്തിന്‌ശേഷം കുര്യം കപ്പേളയിലേക്ക് നടന്നപ്രദക്ഷിണത്തിൽ നൂറ്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സമാപനദിനത്തിൽ പാസ്റ്ററൽ അസിസ്റ്റന്റ് ഫാ.പോൾ മഠത്തിക്കുന്നേൽ വിശുദ്ധകുർബാനയർപ്പിച്ചു. അസി.വികാരി ഫാ.ജോർജ് വടയാറ്റുകുഴി സന്ദേശം നൽകി. തിരുനാൾ പ്രദക്ഷിണവും നടത്തി


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!