കടപ്ലാമറ്റത്ത് കുട്ടൻതറപ്പേൽ അച്ചന്റെ 66-ാമത് ശ്രാദ്ധം വ്യാഴാഴ്ച

കടപ്ലാമറ്റം: സെന്റ് മേരീസ് പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷികം വ്യാഴാഴ്ച നടക്കും. സെന്റ് മേരീസ് പള്ളിയകത്തുള്ള കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥന നടക്കും.
ഇന്ന് രാവിലെ 5.45ന് ആരാധനയും ജപമാലയും. 6.15ന് വിശുദ്ധ കുർബാന, നൊവേന. പത്തിന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 12ന് നാമകരണപ്രാർത്ഥന. കബറിടത്തിങ്കൽ ഒപ്പീസ്. മാർ ജോസഫ് പള്ളിക്കാപറമ്പിൽ ശ്രാദ്ധം വെഞ്ചരിക്കും. തുടർന്ന് ശ്രാദ്ധസദ്യ.


വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, അസി.വികാരി ഫാ. ജോൺ കൂറ്റാരപ്പള്ളിൽ, കൈക്കാരന്മാരായ ഷാജി ജോസ്, സഖറിയാസ് ജോസഫ്, തോമസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ശ്രാദ്ധത്തിനുള്ള ഒരുക്കം പൂർത്തീകരിച്ചത്.
നാടിന്റെ വികസനത്തിൽ നേതൃത്വം നൽകിയ ഔസേപ്പച്ചൻ ദിവ്യകാരുണ്യഭക്തിയും ദീനാനുകമ്പയും വഴി അനേകർക്ക് ആശ്വാസം സമ്മാനിച്ചിരുന്നു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!