വാഹനാപകടത്തില്‍ യുവാവ് മരിച്ചു; മരിച്ചത് കോഴാ സ്വദേശി

0
223

കുറവിലങ്ങാട്: എം.സി റോഡിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോഴാ കടമ്പഞ്ചിറയില്‍ ബേബി (സെബാസ്റ്റ്യന്‍)- മോളി ദമ്പതികളുടെ മകന്‍ റോസ്‌ബെനാ(27)ണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെ എം.സി റോഡില്‍ വെമ്പള്ളി ഭാഗത്ത് റോഡില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട് പരുക്കേറ്റനിലയില്‍ കിടക്കുന്നതായി അതുവഴിയെത്തിയ വാഹനങ്ങളിലൊന്നിന്റെ ഡ്രൈവര്‍ കുറവിലങ്ങാട് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി റോസ്‌ബെനിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്‌കൂട്ടറില്‍ ആര്‍പ്പൂക്കരയിലുള്ള സുഹൃത്തിന്റെ അടുത്തെത്തി കോഴായിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസ് ബെന്‍. റോഡിലെ ഹംപില്‍ കയറി മറിഞ്ഞതാകാമെന്നാണ് പോലീസിന്റെ ആദ്യനിഗമനം. മൃതദേഹം മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മാതാവ് മോളി അമനകര മങ്ങാട് കുടുംബാംഗമാണ്. സഹോദരങ്ങള്‍: ഹെലന്‍ ബിനു പടിക്കപറമ്പില്‍ (ബ്രഹ്‌മമംഗലം), ഡാര്‍മ ജിം ഉമ്മിണിത്തോട്ടം (കുറവിലങ്ങാട്).

LEAVE A REPLY

Please enter your comment!
Please enter your name here