കുറവിലങ്ങാട് പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഫ് ധർണ്ണ

kuravilangad Vartha.com

കുറവിലങ്ങാട്: പഞ്ചായത്തിന്റെ ഭരണത്തിനെതിരെ എൽ.ഡി.ഫ്. പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി . ദേശീയ തലത്തിലടക്കം ഒന്നാം നിരയിൽ നിന്ന പഞ്ചായത്തു കോട്ടയം ജില്ലയിൽ അൻപത്തിരണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതു ഭരണകക്ഷിയുടെ കെടുകാര്യസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സമരം.ഏറ്റെടുത്ത പദ്ധതികൾ പോലും നടപ്പിലാക്കാതെ നാടിന്റെ വികസനത്തിനുള്ള ലക്ഷങ്ങൾ പാഴാക്കിക്കളഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

    സദാനന്ദശങ്കർ  അധ്യക്ഷത വഹിച്ച ധർണ്ണ ജില്ലാപഞ്ചായത്തു പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തു  പദ്ധതികൾക്കുപോലും  തടസം നിൽക്കുന്ന വികസന വിരുദ്ധനിലപാടാണ് പഞ്ചായത്തു എടുക്കുന്നതെന്നും ,പാടം  മണ്ണിട്ട് നികത്തുന്നതുൾപ്പെടെയുള്ള പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളുമായി പഞ്ചായത്തു മുന്നോട്ടുപോകുന്നത് പ്രതിഷേധകരമാണെന്നും നിർമ്മല ജിമ്മി കുറ്റപ്പെടുത്തി.

  കുറവിലങ്ങാട്ട് ട്രെഷറി പണിയുന്നതിന് ഏറ്റെടുത്ത സ്ഥലത്തേക്ക്  സർക്കാർ ചിലവിൽ പാലം പണിതത്തിനുശേഷം സ്വകാര്യ വ്യക്തിക്ക് തിരികെ നൽകാനുള്ള  പഞ്ചായത്തു ഭരണകക്ഷിയുടെയും  എംഎൽഎയുടേയും ശ്രമം   അവസാനിപ്പിക്കണമെന്നും  ധർണ്ണ ആവശ്യപ്പെട്ടു.

        പഞ്ചായത്തിലെത്തുന്ന സാധാരണക്കാർക്ക് സഹായകമായ രീതിയിൽ സർക്കാർ നിർദ്ദേശമനുസരിച്ചു ഫ്രണ്ട് ഓഫീസിനോടനുബന്ധിച്ച്   ഹെല്പ് ഡെസ്‌ക് ഉടൻ ആരംഭിക്കുക, തെരുവുവിളക്കുകൾ  പ്രകാശിപ്പിക്കുക, ,തകർന്ന പഞ്ചായത്തു റോഡുകൾ  നന്നാക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. 

പി.സി.കുര്യൻ , സിബി മാണി ,ബാലകൃഷ്ണൻ കണ്ണന്താനം,പി.ഓ .വർക്കി ,ഡാർലി ജോജി, ഷാജി കണിയാംകുന്നേൽ ,ബിനീഷ് രവി ,സന്ധ്യ സജികുമാർ , രമാ രാജു ,വിനു കുര്യൻ,കമലാസനൻ ബിജു പുഞ്ചായിൽ , സിൻസി മാത്യു ,അഡ്വ.രവികുമാർ, എ.ഡി. കുട്ടി,മിനി ബാബു,ഷൈജു പാവുത്തിയേൽ,സ്വപ്ന സുരേഷ് ,കെ.വിജയൻ, ടി.എസ.എൻ .ഇളയത്,ബേബി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!