കുറവിലങ്ങാട് വനിതാ ദിനത്തിൽ 51 വനിതകൾക്ക് 51 പ്ലാവിൻ തൈകൾ

0
2


കേരള സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പുതിയ പരിപാടിയായ ഞങ്ങളും കൃഷിയിലേക്ക് (അവനവൻ്റെ വീട്ടിൽ വേണ്ട പഴങ്ങളും പച്ചക്കറികളും അവിടെ തന്നെ ഉണ്ടാക്കുക …) എന്ന പദ്ധതിയുടെ പ്രചരണാർത്ഥം കുറവിലങ്ങാട് കൃഷിഭവൻ ടീം വനിതാ ദിനമായ 2022 മാർച്ച് 8 ന് 51 വനിതകൾക്ക് 51 പ്ലാവിൻതൈകൾ ( വിയറ്റ്നാം യേർലി ഇനത്തിൽപ്പെട്ട ബഡ് ചെയ്ത തൈകൾ ) വിതരണം ചെയ്തു കൊണ്ട് കർഷക സമൂഹം വനിതാദിനാശംസകൾ പങ്കുവയ്ക്കുന്നു …

പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 8 ( ചൊവ്വ ) ന് രാവിലെ 10 മണിക്ക് കൃഷിഭവൻ അങ്കണത്തിൽ വച്ച് പഞ്ചായത്തംഗങ്ങളുടേയും , കാർഷിക വികസന സമിതി അംഗങ്ങളുടേയും , കുടുംബശ്രീ പ്രവർത്തകരുടേയും ,കൃഷി വകുപ്പ് ജീവനക്കാരുടേയും നിറസാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി മിനി മത്തായി നിർവ്വഹിക്കുന്നതാണ് .

പ്രസ്തുത പദ്ധതി പ്രകാരം പ്ലാവിൻതൈകൾ ആവശ്യമുള്ള കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ആധാർ കാർഡിൻ്റെ പകർപ്പുമായി നേരിട്ട് കൃഷിഭവനിലെത്തേണ്ടതാണ് .

പ്രത്യേക ശ്രദ്ധക്ക് :
മാർച്ച് 8ന് രാവിലെ 9.30 മുതൽ ടോക്കൺ നല്കുന്നതും ഉദ്ഘാടന ചടങ്ങിന് ശേഷം വിതരണം ചെയ്യുന്നതുമാണ് .

🍊🍇🍊🍇🍊🍇🍊🍇🍊🍇🍊

LEAVE A REPLY

Please enter your comment!
Please enter your name here