കുറവിലങ്ങാട്: സിബിഎസ്ഇ 12, 10 ക്ലാസുകളില്‍ പരീക്ഷാവിജയത്തില്‍ നസ്രത്ത്ഹില്‍ ഡിപോള്‍ പബ്ലിക്ക് സ്കൂളിന് എ വണ്‍ തിളക്കം. പന്ത്രണ്ടാം ക്ലാസ് വിജയികളില്‍ ആറുപേരാണ് എല്ലാവിഷയത്തിനും എവണ്‍ നേടിയത്. പത്താം ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാവിഷയങ്ങള്‍ക്കും എ വണ്ണുണ്ട്. പത്തില്‍ പതിനാറാം തവണയും പന്ത്രണ്ടില്‍ പതിമൂന്നാം തവണയും നൂറുമേനിയും നേടാന്‍ സ്കൂളിന് കഴിഞ്ഞു.
പ്ലസ്ടു സയന്‍സില്‍ മെലീസ റോസ് ജോബിയും കോമേഴ്സില്‍ മരിയ ബിജുവും ഒന്നാംസ്ഥാനക്കാരായി. പത്താം ക്ലാസില്‍ 96% മാര്‍ക്ക് നേടിയ മെറിന് ജൂബി സ്കൂളില്‍ ഒന്നാംസ്ഥാനം നേടി. പ്ലസ്ടുവില്‍ 93 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 84 പേരും പാസായത് ഡിസ്റ്റിംഗ്ഷനോടെയാണ്. പത്താംക്ലാസില്‍ 113 വിദ്യാര്‍ത്ഥികളില്‍ 94 പേര്‍ക്കും ഡിസ്റ്റിംഗ്ഷന്‍ നേടാനായി.
വിജയികളേയും അധ്യാപകരേയും പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ അഭിനന്ദിച്ചു.
Leave a Reply