
കുറവിലങ്ങാട്: മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ ഇരുപതാം വാർഷികാഘോഷങ്ങൾ നാടെങ്ങും നടന്നു.
പൂവത്തിങ്കൽ ശാന്തിഗിരി ആശ്രമത്തിൽ നടന്ന അനുസ്മരം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. വരും തലമുറ കെ. ആർ നാരായണനെ മാതൃക ആക്കണമെന്ന് എംപി പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് , ശാന്തിഗിരി ആശ്രമം കോട്ടയം ഇൻചാർജ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് അഞ്ജു പി. ബന്നി, കെ. എം തങ്കച്ചൻ, വി എ ജോസഫ് , ഡോ.ജനനി ഊർമ്മിള ജ്ഞാനതപസ്വിനി, ബ്രഹ്‌മചാരി മനു, ഡോ.എൻ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടതുപക്ഷ ആക്ഷേപം ഇങ്ങനെ

ഡോ. കെ.ആർ നാരായണന്റെ അനുസ്മരണം ഉഴവൂർ ഗ്രാമപഞ്ചായത്ത് ശാന്തിഗിരി ആശ്രമത്തിൽ നടത്തിയപ്പോൾ എൽഡിഎഫ് ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന് ഇടതുപക്ഷം. പരിപാടിയിൽ നിന്ന് എൽഡിഎഫ് പ്രതിനിധികളായ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. ജില്ലാപഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സിറിയക്ക് കല്ലട, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ എൽഡിഎഫ് പഞ്ചായത്ത് നേതാക്കൾ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ കെ. ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, സീതാലക്ഷ്മി, വാസുക്കുട്ടൻ, ഡോ. കെ വത്സലകുമാരി, കേരള പരവൻ മഹാജനസഭ ഉഴവൂർ ശാഖ പ്രസിഡന്റ് കെ. അജിത്കുമാർ, സെക്രട്ടറി ടി. ആർ. വിശ്വംഭരൻ, ടി. ആർ. രാജു, സരോജനി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.





