പുതുവേലി പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

പുതുവേലി: സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് വികാരി ഫാ.ജോസഫ് ഈഴറാത്ത് തിരുനാൾ കൊടിയേറ്റും. ഫാ.സിൽജോ ആവണികുന്നേൽ വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും.തുടർന്ന് കലാസന്ധ്യ.
ശനിയാഴ്ച 5.30ന് ഫാ.ജോൺ കണിയാർകുന്നേൽ വിശുദ്ധ കുർബാനയർപ്പിക്കും. ഫാ. തോമസ് കരിമ്പുംകാലാ സന്ദേശം നൽകും. ഏഴിന് പ്രദക്ഷിണം. ഒൻപതിന് വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ.
31ന് രാവിലെ ഏഴിന് വിശുദ്ധകുർബാന. 10ന് ഫാ. ജയിംസ് പൊങ്ങാനയിൽ ആഘോഷമായ തിരുനാൾ റാസയർപ്പിക്കും.12.15ന് പ്രദക്ഷിണം.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!