കുറവിലങ്ങാട്: നെറ്റ് ബോൾ അസോസിയേഷന്റെയും കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ദേവമാതാ സ്പോർട്സ് അക്കാദമിയും ജില്ലാ നെറ്റ് ബോൾ അസോസിയേഷനും നടത്തിയ ജൂനിയർ പുരുഷ,വനിതാ വിഭാഗം ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ തീക്കോയി സെന്റ് മേരീസ് സ്കൂളും വനിതാ വിഭാഗത്തിൽ കുറവിലങ്ങാട് ദേവമാതാ കോളേജും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ ദേവമാതാ കോളേജ് കുറവിലങ്ങാടും വനിതാ വിഭാഗത്തിൽ മൗണ്ട് കാർമൽ എച്ച് എസ് എസ് കോട്ടയവും രണ്ടാംസ്ഥാനം നേടി . കുറവിലങ്ങാട് ദേവമാതാ കോളജ് കായികവിഭാഗം മേധാവി പ്രസീതാ മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. നെറ്റ് ബോൾ അസ്സോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ ഡോ . സതീശ് തോമസ് സമ്മാനദാനം നടത്തി. കോട്ടയം ജില്ലാ സെക്രട്ടറി ഡോ. സുനിൽ തോമസ് പ്രസംഗിച്ചു.
ജില്ലാ നെറ്റ്ബോളിൽ തീക്കോയി സെന്റ് മേരീസും കുറവിലങ്ങാട് ദേവമാതായും ചാമ്പ്യന്മാർ
by
Tags:
Leave a Reply