ഗർഭിണിയായ ഭാര്യയെ വെടിവെച്ചത് ഏറ്റുമാനൂർ സ്വദേശി
കുറവിലങ്ങാട്: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ ഉഴവൂർ സ്വദേശിനിയ്ക്കായി ഒരു നാടാകെ പ്രാർത്ഥനയിൽ. ഉഴവൂർ കുന്നാംപടവിൽ ബിനോയ്-ലാലി ദമ്പതികളുടെ മകൾ മീര (32)യാണ് അമേരിക്കയിൽ ചികിത്സയിലുള്ളത്. ഗർഭിണിയായ മീരയെ വെടിവെച്ച ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളിൽ അമൽ റെജിയെ അറസ്റ്റ് ചെയ്തായും പറയുന്നു.
ശസ്ത്രക്രിയയെതുടർന്ന് ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞതായാണ് നാട്ടിലുള്ള അയൽവാസികളെ വിദേശത്തുള്ള ബന്ധുക്കൾ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മീരയുടെ ഭർത്താവ് ഏറ്റുമാനൂർ ബിനോയ്ക്ക്് നാലുമക്കളാണുള്ളത്. ഇവരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ഈ മകൻ എറണാകുളത്തായതിനാൽ വീട് അടഞ്ഞുകിടക്കുകയാണ്.
ബിനോയിയും ലാലിയും ഇംഗ്ലണ്ടിലുള്ള മകന്റെ വീട്ടിലാണ് ഇപ്പോഴുള്ളത്. ഇവർ ഡിസംബർ അവസാനത്തോടെ നാട്ടിലെത്താനുള്ള തീരുമാനത്തിലായിരുന്നു. മീരയുടെ ഇരട്ടസഹോദരിയും അമേരിക്കയിലാണ്. കഴിഞ്ഞ ജനുവരിയിൽ അമലിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് മീരയും കുടുംബവും നാട്ടിലെത്തിയിരുന്നു.