ജില്ലാ ശാസ്ത്രമേളയിൽനസ്രത്ത്ഹിൽ ഡിപോളിന് രണ്ടാസ്ഥാനം

ഹൈസ്‌കൂൾ വിഭാഗം ഐടി മേളയിലും പ്രവൃത്തിപരിചയമേളയിലും ഡിപോളിന് ഓവറോൾ കിരീടം

കുറവിലങ്ങാട് : കോട്ടയം ജില്ലാ ശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം നസ്രത്ത്ഹിൽ ഡിപോൾ ഹയർസെക്കന്ററി സ്‌കൂളിന്. 287 പോയിന്റോടെയാണ് ഡിപോളിന്റെ ഓവറോൾ രണ്ടാം സ്ഥാനം. ഹൈസ്‌കൂൾ വിഭാഗം ഐടി മേളയിലും പ്രവർത്തി പരിചയ മേളയിലും ഓവറോൾ ജേതാക്കളും ഡിപോളാണ്.


ഹൈസ്‌കൂളിൽ നാല് ഒന്നാംസ്ഥാനവും അഞ്ച് രണ്ടാംസ്ഥാനവും മൂന്ന് മൂന്നാംസ്ഥാനവും നേടിയ ഡിപോളിന് ഹയർസെക്കന്ററിയിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ആറ് മൂന്നാംസ്ഥാനവും നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ 12 മിടുക്കരാണ് പങ്കെടുത്തതെന്ന് പ്രിൻസിപ്പൽ ഫാ. ക്ലമന്റ് കൊടകല്ലിൽ വി.സി പറഞ്ഞു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!