കുറവിലങ്ങാട് യുഡിഎഫ് മണ്ഡലം പദയാത്ര വെള്ളിയാഴ്ച

കുറവിലങ്ങാട്: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പദയാത്ര നാളെ നടക്കും. നാളെ നാലിന് കുര്യത്ത് ആരംഭിക്കുന്ന പദയാത്ര മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മണ്ഡലം ചെയർമാൻ അനിൽ കാരയ്ക്കൽ അധ്യക്ഷത വഹിക്കും.
പദയാത്രയുമായി ബന്ധപ്പെട്ട മണ്ഡലം നേതൃസമ്മേളനം കേരള കോൺഗ്രസ് സംസ്ഥാന അഡൈ്വസർ തോമസ് കണ്ണന്തറ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബേബി തൊണ്ടാംകുഴി, സനോജ് മിറ്റത്താനി, സിബി ചിറ്റക്കാട്ട്, വി.യു ചെറിയാൻ, ടിംസ് പോൾ, ആന്റണി മുണ്ടക്കൻ, ബിബിൻ പെരുമ്പംതടം, ടോമി പൂവക്കോട്ട്, ബേബി വട്ടോളിൽ, ടോമി മാക്കിയിൻ, പി.എൻ മോഹനൻ, കാളികാവ് ശശികുമാർ, ജോയ്‌സ് അലക്‌സ് എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!