മരങ്ങാട്ടുപിള്ളി സഹകരണബാങ്ക്എൽഡിഎഫ് കൺവൻഷൻ നടത്തി

മരങ്ങാട്ടുപിള്ളി: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സിപിഎം
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വൈസ് പ്രസിഡന്റ് ഉഷ രാജു, ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു, ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ബ്ലോക്ക് പഞ്ചായത്തംഗം പി. എൻ രാമചന്ദ്രൻ , എ. എസ് ചന്ദ്രമോഹൻ നായർ, എൻ. എസ് നീലകണ്ഠൻ നായർ. സി. ടി സജിമോൻ സ്ഥാനാർത്ഥികൾ എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!