കുറവിലങ്ങാട് പള്ളിയോഗപ്രതിനിധി ജോജോ വിലങ്ങുപാറയിൽ അന്തരിച്ചു

കോഴാ: കുറവിലങ്ങാട് പള്ളിയോഗപ്രതിനിധി വിലങ്ങുപാറയിൽ (ലൗലി ഹോം) ജോജോ (47) അന്തരിച്ചു. ഇടവകയുടെ 22-ാം വാർഡ് യോഗപ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം നാളെ (തിങ്കൾ) 11.30 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിൽ. കുറവിലങ്ങാട് പള്ളിയോഗപ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു. കുറുമുള്ളൂർ കുന്നത്ത് കുടുംബാംഗം ബപിതയാണ് ഭാര്യ. മക്കൾ:ആൽബർട്ട്, അൽഫോൻസ്, അലോഷ്യസ് (മൂവരും കുര്യനാട് സെന്റ് ആൻസ് സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ജോൽസി ദേവസ്യ പെരികലത്തേൽ, സിസ്റ്റർ. അലൻസോ എസ്എബിഎസ് (ടീച്ചർ സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് ഇലഞ്ഞി), സിസ്റ്റർ റെജീന എസ്എബിഎസ് (ഉജ്ജൈൻ), സിസ്റ്റർ ജോസ്‌ലിൻ എസ്എബിഎസ് (ടീച്ചർ, സെന്റ് ജോസഫ് എച്ച്എസ്എസ് വിളക്കുമാടം), പരേതനായ ലിജോ.
മൃതദേഹം ഞായറാഴ്ച വൈകുന്നേരം അഞ്ചുമുതൽ വസതിയിൽ പൊതുദർശനത്തിനെത്തിക്കും.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!