Tag: pala diocese

  • സംഘാടക മികവറിയിച്ച് പാലാ രൂപത പ്രവാസി സംഗമം

    സംഘാടക മികവറിയിച്ച് പാലാ രൂപത പ്രവാസി സംഗമം

    പ്രവാസികൾ നടത്തുന്നത് നവസുവിശേഷവൽക്കരണം: മാർ ജോസഫ് കല്ലറങ്ങാട് കുറവിലങ്ങാട്: സംഘാടക മികവിന്റേയും സംഘശക്തിയുടേയും നേരനുഭവമായി പാലാ രൂപത പ്രവാസിസംഗമം. പ്രവാസികൾ നടത്തുന്നത് നവസുവിശേഷവൽക്കരണമാണെന്ന് ഉദ്ഘാടനസന്ദേശത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. പ്രവാസജീവിതം ദൈവിക പദ്ധതിയാണെന്നും മാർ കല്ലറങ്ങാട് പറഞ്ഞു.മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ സംഗമത്തിൽ ആദരിച്ചു. കുടിയേറ്റമേഖലയിൽ വിശ്വാസജീവിതം കൂടുതൽ ബലപ്പെടുത്തണമെന്ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പറഞ്ഞു. പ്രവാസജീവിതം വളർച്ചയുടെ അടയാളമാണെന്ന് അനുഗ്രഹപ്രഭാഷണത്തിൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ്…

  • ലഹരിവിരുദ്ധ സംസ്‌കാരം കാലഘട്ടത്തിന്റെ ആവശ്യം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

    ലഹരിവിരുദ്ധ സംസ്‌കാരം കാലഘട്ടത്തിന്റെ ആവശ്യം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

    പാലാ: ലഹരിവിരുദ്ധ സംസ്‌കാരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ സിനഡല്‍ കമ്മിറ്റി ഫോര്‍ ഫാമിലി, ലെയ്റ്റി, ആന്റ് ലൈഫ് ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സീറോ മലബാര്‍ സഭ സിനഡല്‍ കമ്മിറ്റി ഫോര്‍ ഫാമിലി, ലെയ്റ്റി, ആന്റ് ലൈഫിന്റേയും പാലാ രൂപത ജാഗ്രത സമിതയുടേയും നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.മതഭേദമെന്യേ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടമാണ് ലക്ഷ്യമിടുന്നത്. കരിന്തിരി കത്തുന്ന കുടുംബങ്ങളില്‍ നെയ്ത്തിരി പകരാനാകണം.…

  • പാലാ രൂപതയിലെ വൈദികരുടെ സ്ഥലം മാറ്റം

    പാലാ രൂപതയിലെ വൈദികരുടെ സ്ഥലം മാറ്റം

    കുറവിലങ്ങാട് : രൂപതയിലെ ഇലഞ്ഞി, മുട്ടുചിറ എന്നീ ഫൊറോനകളിലും ഏതാനും മറ്റ് ഇടവകകളിലും വികാരിമാരെയും അസ്‌തേന്തി വികാരിമാരെയും സ്ഥാപനങ്ങളില്‍ പുതിയ ഡയറക്ടര്‍മാരെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. രൂപതയിലെ പുതിയവികാരി ജനറാളായി ഫാ. ജോസഫ് കണിയോടിക്കലിനെയും ഫിനാന്‍സ് ഓഫീസറായി ഫാ.ജോസഫ് മുത്തനാട്ടിനെയും ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി റെക്ടായി ഫാ. ജേക്കബ് വടക്കേലിനെയും രൂപതാധ്യക്ഷന്‍ നിയമിച്ചു. ഫാ. ജോസഫ് കണിയോടിക്കല്‍ ഫാ. എബ്രാഹംകൊല്ലിത്താനത്തുമലയിലിനു പകരം മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടറായും ചുമതലയേല്‍ക്കും. വൈദികരുടെ പുതിയ നിയമനങ്ങളും…

  • കുറവിലങ്ങാട് എസ്എംവൈഎം അഞ്ചാംതവണയും പാലാ രൂപതയില്‍ ഒന്നാമത്

    കുറവിലങ്ങാട് എസ്എംവൈഎം അഞ്ചാംതവണയും പാലാ രൂപതയില്‍ ഒന്നാമത്

    കുറവിലങ്ങാട്: പാലാ രൂപതയിലെ ഡി വിഭാഗത്തിലെ ഇടവകളിലെ മികച്ച എസ്എംവൈഎം യൂണിറ്റിനുള്ള അവാര്‍ഡ് ഇക്കുറിയും കുറവിലങ്ങാടിന്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് കുറവിലങ്ങാടിന്റെ നേട്ടം. ഇടകയിലെ എ, ബി യൂണിറ്റുകള്‍ക്കും ഒന്നാംസ്ഥാനം ലഭിച്ചു. പ്രശസ്തിപത്രവും എവര്‍റോളിംഗ് ട്രോഫിയും ഡയറക്ടര്‍ ഫാ. മാത്യു പാലക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി . വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ട്രോഫി സമ്മാനിച്ചു

error: Content is protected !!