കുറവിലങ്ങാട് പഞ്ചായത്തിൽ ജി-ബിൻ വിതരണം ഉദ്ഘാടനം ചെയ്തു.


കുറവിലങ്ങാട് : പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ജി-ബിൻ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി വിതരണം ഉദ്ഘാടനം ചെയ്തു. വീടുകളിലെ ഉറവിട മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് അടുക്കളയിൽ തന്നെ സ്ഥാപിക്കാവുന്ന സംവിധാനമാണ് ജി-ബിൻ. വൈസ് പ്രസിഡൻറ് അൽഫോൻസാ ജോസഫ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യ സജികുമാർ, റ്റെസി സജീവ്, എം.എൻ രമേശൻ, പഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, ഇ.കെ കമലാസനൻ, ജോയ്സ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊïാംകുഴി, എം. എം ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപ്, വിഇഒമാരായ വിമൽ കുമാർ, ഷീജ എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!