Category: മരങ്ങാട്ടുപിള്ളി

  • മരങ്ങാട്ടുപിള്ളി കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റിന് തുടക്കം

    മരങ്ങാട്ടുപിള്ളി കൃഷിഭവനിൽ സോഷ്യൽ ഓഡിറ്റിന് തുടക്കം

    മരങ്ങാട്ടുപിള്ളി: കൃഷിഭവൻ വഴി നടപ്പിലാക്കുന്ന വിവിധ സേവനങ്ങൾ, പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സുതാര്യമാക്കുന്നതിനും ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനുമായി കൃഷിഭവൻ സോഷ്യൽ ഓഡിറ്റ് ആരംഭിച്ചു. കോട്ടയം ജില്ലയിൽ സോഷ്യൽ ഓഡിറ്റ് നടക്കുന്ന അഞ്ച് കൃഷി ഭവനുകളിൽ ഒന്നാണ് മരങ്ങാട്ടുപിള്ളി.സോഷ്യൽ ഓഡിറ്റ് പ്രാരംഭ മീറ്റിംങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ സിന്ധു കെ. മാത്യു, സോഷ്യൽ ഓഡിറ്റ് ടീം ലീഡർ ജോമോൻ…

  • മരങ്ങാട്ടുപിള്ളി നയിചേതന ക്യാമ്പയിൻ നടത്തി

    മരങ്ങാട്ടുപിള്ളി നയിചേതന ക്യാമ്പയിൻ നടത്തി

    മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ജെൻഡർ റിസോഴസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നയി ചേതന 2.0 ജെൻഡർ ക്യാമ്പയിൻ നടത്തി. സിഡി. എസ് ചെയർപേഴ്‌സൺ ഉഷാ ഹരിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ സി. ഡി. എസ് അംഗങ്ങൾ, ആർ. പി മാർ എന്നിവർ പങ്കെടുത്തു.

  • ജില്ലാ സ്‌കൂൾ കലോത്സവംപദ്യം ചൊല്ലലിൽ കുര്യനാടിന്റെ ടെസിയ

    ജില്ലാ സ്‌കൂൾ കലോത്സവംപദ്യം ചൊല്ലലിൽ കുര്യനാടിന്റെ ടെസിയ

    കുറവിലങ്ങാട്: കോട്ടയം റവന്യു ജില്ലാ കലോത്സവം ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം ടെസിയ ലിസ് സാമിന്. എ ഗ്രേഡോടെയാണ് വിജയം. കുര്യനാട് സെന്റ് ആൻസ് എച്ച് എസ് എസ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.

  • കുട്ടികളുടെ ഹരിത സഭ നടത്തി

    കുട്ടികളുടെ ഹരിത സഭ നടത്തി

    മരങ്ങാട്ടുപിള്ളി : പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഹരിത സഭ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ ജോസഫ് പുളിക്കീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു, അനിയൻ തലയാറ്റുംപിള്ളി, വൈസ് പ്രസിഡന്റ് ഉഷാ രാജു, അംഗങ്ങളായ ജാൻസി ടോജോ, എം.എൻ സന്തോഷ് കുമാർ , പ്രസീദ സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, അസിസ്റ്റന്റ് സെക്രട്ടറി ഇൻ ചാർജ് എസ്.…

  • മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

    മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

    മരങ്ങാട്ടുപിള്ളി: പഞ്ചായത്തും മത്സ്യഫെഡും ചേർന്ന് പഞ്ചായത്തിലെ മത്സ്യകൃഷി കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാരാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ വിതരണോദ്ഘാടനം നിർവഹിച്ചു.

  •  മരങ്ങാട്ടുപിള്ളി പാടശേഖരത്തിൽ നെൽ കൃഷി നടീൽ  ഉദ്ഘാടനം

     മരങ്ങാട്ടുപിള്ളി പാടശേഖരത്തിൽ നെൽ കൃഷി നടീൽ  ഉദ്ഘാടനം

    മരങ്ങാട്ടുപിള്ളി : കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ  മരങ്ങാട്ടുപിള്ളി പാടശേഖരത്തിൽ നെൽ കൃഷി നടീൽ  ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജുൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു .നിർമല ദിവാകരൻ,      പ്രസീദ സജീവ്, സന്തോഷ് കുമാർ, ലിസി ജോർജ്, ലിസി ജോയി   പാടശേഖര പ്രസിഡന്റ് .ജോയി സിറിയക്, കൃഷി ഓഫീസർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

  • മുൻ അംബാസിഡർ ടി പി ശ്രീനിവാസന് ഉണക്കച്ചക്ക സമ്മാനിച്ച് ജോർജ് കുളങ്ങര

    മുൻ അംബാസിഡർ ടി പി ശ്രീനിവാസന് ഉണക്കച്ചക്ക സമ്മാനിച്ച് ജോർജ് കുളങ്ങര

    മരങ്ങാട്ടുപിള്ളി: മുൻ അംബാസിഡർ ടി പി ശ്രീനിവാസന് ഉണക്കച്ചക്ക സമ്മാനിച്ച് ജോർജ് കുളങ്ങര. ലേബർ ഇന്ത്യ സ്ഥാപനങ്ങളുടെ ചെയർമാൻ വി.ജെ ജോർജ് കുളങ്ങര കുടുംബാംഗങ്ങളൊടൊപ്പമാണ് ടി.പി ശ്രീനിവാസന് ഉണക്കച്ചക്ക നൽകിയത്. പ്ലാവ് കൃഷിയുമായി ബന്ധപ്പെട്ട വ്യാപകമായ പ്രചരണവും മാതൃകയുമാണ് ജോർജ് കുളങ്ങര. കാർഷിക മേഖലയ്ക്ക് കരുത്തേകാനായി ജോർജ് കുളങ്ങര ചെയർമാനായ പ്രവർത്തനം നടത്തുന്ന എംഫ്‌സിയുടെ ട്രയറിലുണക്കിയ ചക്കയാണ് നൽകിയത്.രാജേഷ് ജോർജ് കുളങ്ങര, മക്കൾ, കൊച്ചുമക്കൾ എന്നിവരും ജോർജ് കുളങ്ങരയ്‌ക്കൊപ്പമുണ്ടായിരുന്നു.

  • ലേബർ ഇന്ത്യ ബിഎഡ് കോളജിൽ ആർട്ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം

    മരങ്ങാട്ടുപിള്ളി: ലേബർ ഇന്ത്യ ബി.എഡ് കോളജിൽ ആർട്‌സ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. നടൻ വിമൽ രാജ് ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ പ്രവർത്തനങ്ങളും ആരംഭിച്ചു.പ്രിൻസിപ്പൽ ഡോ. ബാബു കൊച്ചംകുന്നേൽ അധ്യക്ഷത വഹിച്ചു. കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. യൂണിയൻ അഡൈ്വസർ അസി. പ്രഫ. എ. മഞ്ജു ജോസ് , കോളേജ് യൂണിയൻ മുൻ ഭാരവാഹികളായ ശ്രീപ്രസാദ് , ശ്രദ്ധ എസ് രാജ്, യൂണിയൻ ചെയർപേഴ്‌സൺ ബിനി ട്രീസ ആന്റണി, ജനറൽ സെക്രട്ടറി ജേക്കബ്…

  • കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൽ ഏകാദശി ഉത്സവം 17 മുതൽ

    കുറവിലങ്ങാട്: കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൽ ഏകാദശി ഉത്സവം 17 മുതൽ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എൻ. രാമൻനമ്പൂതിരി, മാനേജർ പി.പി കേശവൻ നമ്പൂതിരി, ആഘോഷകമ്മിറ്റി പ്രസിഡന്റ് സി.കെ ചന്ദ്രൻ, സെക്രട്ടറി ഷൈജു താഴത്തേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17ന് ഏഴിന് തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി കൊടിയേറ്റും. കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്രനടൻ ബാബു നമ്പൂതിരി നിർവഹിക്കും. ഗുരുവായൂർ മേൽശാന്തിയായിരുന്ന ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയെ ആദരിക്കും. കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ മേജർ സെറ്റ് പഞ്ചവാദ്യവും കുറിച്ചിത്താനം…

  • കുര്യനാട് സെന്റ് ആൻസിലും ചാവറഹിൽസിലും ശിശുദിനാഘോഷം

    കുര്യനാട് സെന്റ് ആൻസിലും ചാവറഹിൽസിലും ശിശുദിനാഘോഷം

    കുര്യനാട്: സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലും ചാവറ ഹിൽസ് സ്‌കൂളിലും ശിശുദിനാഘോഷം നടത്തി. ഹയർസെക്കന്ററിയിൽ പ്രിൻസിപ്പൽ ഫാ. തോമസ് ജോസഫ് സിഎംഐ സന്ദേശം നൽകി. നെഹ്‌റു തൊപ്പി നിർമ്മാണം, പ്രച്ഛന്നവേഷം, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് വൈസ് പ്രിൻസിപ്പൽ ആഷ വി. ജോസഫ്, പിടിഎ പ്രസിഡന്റ് ജോസ് തോമസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ക്ലബുകൾ നേതൃത്വം നൽകിയ മനോഹരമായ ശിശുദിനറാലിയും നടത്തി. ചാവറ ഹിൽസ് സിഎംഐ പബ്ലിക് സ്‌കൂളിൻറെ ആഭിമുഖ്യത്തിൽ നടത്തിയ…

  • എം. എ. ഇക്കണോമെട്രിക്സ് അഞ്ച് റാങ്കുകളുമായി കുറവിലങ്ങാട് ദേവമാതാ

    എം. എ. ഇക്കണോമെട്രിക്സ് അഞ്ച് റാങ്കുകളുമായി കുറവിലങ്ങാട് ദേവമാതാ

    കുറവിലങ്ങാട് : എംജി സർവകലാശാല എം. എ. ഇക്കണോമെട്രിക്സിൽ അഞ്ച് റാങ്കുകളുമായി ദേവമാതാ കോളജ്. ഒന്നും രണ്ടും റാങ്കുകളടക്കം ആദ്യ 10 റാങ്കുകളിൽ അഞ്ചെണ്ണവും ദേവമാതായാണ് ഇക്കുറി നേടിയത്. രാധിക സന്തോഷ് ഒന്നാംറാങ്കും, ശ്രുതിമോൾ പി. ബേബി രണ്ടാംറാങ്കും, അഖിലാമോൾ സെബാസ്റ്റ്യൻ നാലാം റാങ്കും, ഇ. ആർ ശ്രീലക്ഷ്മി എട്ടാംറാങ്കും, രഞ്ചു തെരേസാ മാനുവൽ പത്താംറാങ്കും നേടി.വിജയികളെ പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു, വൈസ ്പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, വകുപ്പ് മേധാവി ഡോ. എത്സമ്മ ജോസഫ്…

error: Content is protected !!