നവകേരള സദസ് വ്യാഴാഴ്ചകുറവിലങ്ങാട് ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ

നവ കേരള സദസ്സിനോട് അനുബന്ധിച്ച് വ്യാഴാഴ്ച പട്ടിത്താനം മുതൽ കുറവിലങ്ങാട് വരെ എംസി റോഡിൽ പോലീസ് ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ

തിരക്കു നിയന്ത്രണാതീതമാവുകയാണെങ്കിൽ രാവിലെ ഒൻപത് മുതൽ തെക്ക് ഭാഗത്തുനിന്നും വന്ന് കൂത്താട്ടുകുളം ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ (നവകേരസദസ്സിൽ പങ്കെടുക്കാൻ എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ ഒഴിച്ച്) എല്ലാം വാഹനങ്ങളും പട്ടിത്താനത്തുനിന്നും കുറുപ്പന്തറ വഴി തോട്ടുവയിലെത്തി സെൻട്രൽ ജംഗ്ഷനിലൂടെ എം സി റോഡിൽ പ്രവേശിക്കണം.

രാവിലെ 10.30ന്മുതൽ കൂത്താട്ടുകുളം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ മാത്രം എംസി റോഡിലൂടെ കടന്ന് പോകാവുന്നതാണ്. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മുട്ടുങ്കൽ ജംഗ്ഷൻ വഴി ബസ്സ് സ്റ്റാൻഡിനു പിന്നിലൂടെ വൈക്കം റോഡിൽ എത്തി കുറുപ്പന്തറ വഴി പട്ടിത്താനത്ത് എത്തി എം.സി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

കടുത്തുരുത്തി പഞ്ചായത്തിൽ നിന്നും വരുന്ന വലിയവാഹനങ്ങൾ കുറവിലങ്ങാട് രാഗം ടെക്‌സറ്റയിൽസിന് സമീപമുള്ള പാർക്കിംഗ് ഗ്രണ്ടിൽ പാർക്ക് ചെയ്ത് ആളെ ഇറക്കണം.
കടപ്ലാമറ്റം, ഉഴവൂർ പഞ്ചായത്തുകളിൽ നിന്നും വരുന്ന വാഹനങ്ങൾ കുറവിലങ്ങാട് പാറ്റാനി ഓഡിറ്റോറിയത്തിലെ പാർക്കിങ്ങ് ഗ്രൗണ്ടിൽ ആളെ ഇറക്കി പാർക്ക് ചെയ്യണം.
വെളിയന്നൂർ, മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ കുറവിലങ്ങാട് സെന്റ് മേരിസ് ഹൈസ്‌കൂൾ ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആളെ ഇറക്കി അവിടെ തന്നെ പാർക്ക് ചെയ്യേണ്ടതാണ്.
മാഞ്ഞൂർ, കാണക്കാരി എന്നീ പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ അമ്മ റസ്റ്റോററന്റിന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ ആളെ ഇറക്കി പാർക്ക് ചെയ്യണം.
കിടങ്ങൂർ, കടുത്തുരുത്തി എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയവാഹനങ്ങൾ കുറവിലങ്ങാട് രാഗം ടെക്‌സ്‌റ്റൈൽസിന് സമീപമുള്ള പാർക്കിംങ്ങ് ഗ്രൗണ്ടിൽ ആളെ ഇറക്കി പാർക്ക് ചെയ്യേണ്ടതാണ്.
മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വലിയവാഹനങ്ങൾ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി പാർക്ക് ചെയ്യണം.

എല്ലാ വാഹനങ്ങളും നിർദ്ദേശിച്ചിരിക്കുന്ന പാർക്കിംഗ് ഗ്രണ്ടിൽ നിന്നുതന്നെ ആളെ കയറ്റി തിരികെ പോകേണ്ടതാണ്
പങ്കെടുക്കാനായി എത്തുന്ന എല്ലാ വാഹനങ്ങളും 10ന് ശേഷം അവർക്കായി നിർദ്ദേശിച്ചിട്ടുള്ള ഗ്രൗണ്ടുകളിൽ മാത്രമേ ആളെ ഇറക്കാൻ അനുവദിക്കുന്നുള്ളൂ.
ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌ക്കൂൾ, സെന്റ് മേരീസ് എൽപിഎസ്എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം
എം. സി റോഡിൽ നിന്നും പള്ളി റോഡിലേക്ക് എട്ടുമുതൽ വാഹന ഗതാഗതം അനുവദിക്കുന്നതല്ല ( വിഐപി വാഹനങ്ങൾ ഒഴികെ)
ബൈപാസ്സ്, എം സി റോഡിന്റെ വശങ്ങൾ എന്നിവിടങ്ങളിൽ വാഹനപാർക്കിംഗ് അനുവദിക്കുന്നതല്ല.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!