കുറവിലങ്ങാട്: സിപിഎം കുറവിലങ്ങാട് ലോക്കൽകമ്മിറ്റിയംഗവും കെഎസ്എഫ്ഇ ഓഡിറ്റ് വിഭാഗം അസി.മാനേജരുമായിരുന്ന കോഴാ വടക്കാട്ടിൽ വി.എസ് ശിവദാസ് (55) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച അഞ്ചിന്. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ, ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു കടുത്തുരുത്തി ഏരിയാക്കമ്മിറ്റി സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഉല്ലല ചിറ്റയിൽ കുടുംബാംഗം സന്ധ്യ (മുത്തൂറ്റ് ഫിൻകോർപ്പ്)യാണ് ഭാര്യ. മക്കൾ : ശ്രീലക്ഷ്മി (നേഴ്സിംഗ് വിദ്യാർത്ഥിനി), കീർത്തന (വിദ്യാർത്ഥിനി, ഡി പോൾ ഹയർസെക്കന്ററി സ്കൂൾ നസ്രത്തുഹിൽ). സഹോദരങ്ങൾ: വി. എസ് സോമൻ (സിപിഎം കോഴാ ബ്രാഞ്ചംഗം), സദാനന്ദ ശങ്കർ (സിപിഎം ലോക്കൽ സെക്രട്ടറി), വിജയകുമാർ, ജനാർദ്ദനൻ, സുരേഷ്, ഷൈനി, രാജേഷ്.
Leave a Reply