മണിപ്പൂർ അക്രമത്തിനെതിരെവ്യാഴാഴ്ച കുറവിലങ്ങാട് ഇടതുമുന്നണി ജനകീയ കൂട്ടായ്മ

കുറവലങ്ങാട് : മണിപ്പൂരിലെ വംശഹത്യക്കെതിരെ വ്യാഴാഴ്ച 10 മുതൽ രണ്ടുവരെ എൽഡിഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ജനകീയ കൂട്ടായ്മ നടത്തും. എൽഡിഎഫ് ജില്ല കൺവീനർ പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കുറവിലങ്ങാടെ കൂട്ടായ്മ. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ തോമസ് റ്റി. കീപ്പുറം അറിയിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!