ഇലയ്ക്കാട് എസ്‌സി കോളനിഇനി തെരുവ് വിളക്കില്‍ തിളങ്ങും

കുറവിലങ്ങാട്: ഇലയ്ക്കാട് പട്ടികജാതി കോളനി ഇനി തെരുവ് വിളക്കിന്റെ പ്രഭയില്‍ തിളങ്ങും. തോമസ് ചാഴികാടന്‍ എംപിയുടെ നേതൃത്വത്തിലാണ് ഇലയ്ക്കാട് കോളനിക്ക് വെളിച്ചവിപ്ലവം സമ്മാനിച്ചത്. കോളനിയില്‍ സമ്പൂര്‍ണ്ണ തെരുവ് വിളക്ക് എന്ന പേരിലുള്ള പദ്ധതി കോളനിയിലുള്ള അറുപതിലേറെ കുടുംബങ്ങള്‍ക്ക് നേട്ടമായി.


തോമസ് ചാഴികാടന്‍ എംപി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4.37 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷനംഗം ജീന സിറിയക്കിന്റെ നേതൃത്വത്തില്‍ കോളനിയിലെ കുടുംബങ്ങള്‍ നടത്തിയ പരിശ്രമത്തിലൂടെയാണ് ഫണ്ട് ലഭ്യമാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായത്.
തെരുവ് വിളക്കുകള്‍ തോമസ് ചാഴികാടന്‍ എംപി നാടിന് സമര്‍പ്പിച്ചു. കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഫണ്ട് നല്‍കിയ തോമസ് ചാഴികാടന്‍ എംപിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ പൊന്നാടയണിയിച്ച് നാടിന്റെ ആദരവ് പ്രകടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, പഞ്ചായത്തംഗങ്ങളായ സച്ചിന്‍ സദാശിവന്‍, ശശിധരന്‍നായര്‍, ജയ്‌മോള്‍ റോബര്‍ട്ട്, ബീന തോമസ്, പ്രവീണ്‍ പ്രഭാകര്‍, മത്തായി മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോമസ് ടി.കീപ്പുറം, ബേബി ജോര്‍ജ്, ബേബി വര്‍ക്കി, തോമസ് പുളിക്കിയില്‍, ഇ.കെ ഭാസി എന്നിവര്‍ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!