നാടിന്റെ കാഥികന്‍ എ.ജോ പാറ്റാനിയെ ആദരിച്ചു

കുറവിലങ്ങാട്: കേരളാ കോണ്‍ഗ്രസ്-എം നേതൃത്വത്തിലുള്ള കുറവിലങ്ങാട് സാംസ്‌കാരവേദിയുടെ ആഭിമുഖ്യത്തില്‍ കാഥികന്‍ എ. ജോ പാറ്റാനിയെ ആദരിച്ചു. കഥാപ്രസംഗകലോകത്ത് 1960-’70കളില്‍ കേരളത്തിലങ്ങോളമിങ്ങോളം വിവിധ സ്റ്റേജുകളിലായി 24 കഥകള്‍ ആയിരത്തിനാനൂറോളം വേദികളിലായി അവതരിപ്പിച്ചിട്ടുള്ള കാഥികനാണ് നാട് ആദരവ് അറിയിച്ചത്. ദേവമാതാ കോളേജ് മുന്‍ സീനിയര്‍ സൂപ്രണ്ടായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് പാറ്റാനി സംഗീത ,അഭിനയ രംഗത്തും അമ്പതു വര്‍ഷത്തിലേറെയായി ശ്രദ്ധേയനാണ്.
വേദിയുടെ സംഗീതമധുരസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ തോമസ് ടി. കീപ്പുറം ഉത്ഘാടനം ചെയ്തു. സംസ്‌കാര വേദി പ്രസിഡന്റ് ജോജോ നിധീരി അധ്യക്ഷത വഹിച്ചു. . സംസ്‌കാര വേദി നിയോജക മണ്ഡലം കോര്‍ഡിനേറ്റര്‍ പി.സി.കുര്യന്‍ , രക്ഷാധികാരി സിബി മാണി എന്നിവര്‍ പ്രസംഗിച്ചു .
ആറു പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന ഏ ജോ പാറ്റാനിയുടെ കലാ സാഹിത്യ സംഭാവനകള്‍ സെക്രട്ടറി ഷൈജു പാവുത്തിയേല്‍ സദസിനു പരിചയപ്പെടുത്തി . പഞ്ചായത്തു മെമ്പര്‍മാരായ ഡാര്‍ലി ജോജി , വിനു കുര്യന്‍ ,ഇ. എ. കമലാസനന്‍ ,ബിജു പുഞ്ചായില്‍ എന്നിവര്‍ പങ്കെടുത്തു.
കണ്‍വീനര്‍മാരായ തോമസ് കല്ലുവേലില്‍,റാല്‍ഫ് ആന്റണി, ജോര്‍ജ് , അസി. പ്രഫ. ജോജി ഒറ്റക്കണ്ടം, സതീഷ് ആണ്ടാശേരി എന്നിവര്‍ നേതൃത്വം നല്‍കി . തുടര്‍ന്ന് പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തില്‍ സംഗീതസംഗമം നടന്നു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!