Tag: deva matha college

  • എം.ജി ബിരുദഫലംദേവമാതായ്ക്ക് നാല് എസ് ഗ്രേഡും 48 എ പ്ലസുകളും

    എം.ജി ബിരുദഫലംദേവമാതായ്ക്ക് നാല് എസ് ഗ്രേഡും 48 എ പ്ലസുകളും

    കുറവിലങ്ങാട്: എം.ജി സര്‍വകലാശാല ബിരുദപ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനത്തില്‍ ദേവമാതാ കോളജിന് മുന്നേറ്റം. ഇക്കുറി നാല് എസ് ഗ്രേഡുകളും 48 എ പ്ലസുകളുമാണ് ദേവമാതായിലേക്ക് വിരുന്നെത്തിയത്. ബി.എ മലയാളത്തില്‍ അനുപ്രിയ ജോജോയും ബി.എസ് സി മാത്തമാറ്റിക്‌സില്‍ കെ.ബി കൃഷ്ണയും ഫിസിക്‌സില്‍ ആര്യ ഭക്തകുമാറും ബോട്ടണിയില്‍ അപര്‍ണ ജോര്‍ജും എ ഗ്രേഡ് നേടി കോളജിലെ മിന്നും താരങ്ങളായി. സര്‍വകലാശാലയിലെ മുന്‍നിരക്കാരുടെ പട്ടികയും ഈ മിടുക്കരുണ്ട്. ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലും ബി.എസ് സി കെമിസ്ട്രിയിലും മാത്തമാറ്റിക്‌സിലും ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് വീതം എ പ്ലസ് നേടാന്‍…

  • ജില്ലാ ഒളിംപിക്‌സ് റഗ്ബി, നെറ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് ദേവമാതാ ആതിഥ്യമരുളി

    ജില്ലാ ഒളിംപിക്‌സ് റഗ്ബി, നെറ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് ദേവമാതാ ആതിഥ്യമരുളി

    കുറവിലങ്ങാട്: കേരളാ ഒളിംപിക് ഗെയിമിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ ഒളിംപിക്സ് മത്സരങ്ങളുടെ ഭാഗമായി റഗ്ബി, നെറ്റ്ബോള്‍ മത്സരങ്ങള്‍ക്ക് ദേവമാതാ കോളേജ് ആതിഥ്യമരുളി. ജില്ലാ ഒളിംപിക് അസോസിയേഷനുമായി സഹകരിച്ച് ജില്ലാ നെറ്റ്ബോള്‍, ജില്ലാ റഗ്ബി അസോസിയേഷനുകളാണ് മത്സരങ്ങള്‍ നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുത്തു.ജില്ലാ ഒളിംപിക്സ് മത്സരത്തിന്റെ വിളംമ്പരറാലി കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് നടന്നു. സ്വാഗതസംഘം ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗവുമായ പി.എം മാത്യു ഫ്്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ…

error: Content is protected !!