Category: Uncategorized

  • നാഷണൽ സാമ്പിൾ സർവേ റിട്ട. അസി.ഡയറക്ടർ  അരീക്കര എളോക്കാട്ടിൽ എ.ആർ മുരളി (63) അന്തരിച്ചു.

    നാഷണൽ സാമ്പിൾ സർവേ റിട്ട. അസി.ഡയറക്ടർ അരീക്കര എളോക്കാട്ടിൽ എ.ആർ മുരളി (63) അന്തരിച്ചു.

    അരീക്കര: നാഷണൽ സാമ്പിൾ സർവേ റിട്ട. അസി.ഡയറക്ടർ എളോക്കാട്ടിൽ (സാവേരി) എ.ആർ മുരളി (63) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പിൽ. ഭാര്യ ബി. ഗീത (റിട്ട. ഹെഡ്മിസ്ട്രസ് എൻഎസ്എസ് എച്ച്എസ്, മണക്കാട്). മക്കൾ: വിഷ്ണു , യദു. മരുമക്കൾ: ഡോ. ഉമ, അശ്വതി റാം (പുന്നപ്ര).

  • പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യന്ത്രം നോക്കുകുത്തിതലയൂരാൻ മാലിന്യം കയറ്റി അയച്ചു

    പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യന്ത്രം നോക്കുകുത്തിതലയൂരാൻ മാലിന്യം കയറ്റി അയച്ചു

    കുറവിലങ്ങാട്: പ്ലാസ്റ്റിക്ക് പൊടിക്കൽ യൂണിറ്റ് നോക്കുകുത്തിയായതോടെ മറുമരുന്നുമായി ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്തുകൾ സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ടാറിംഗിലടക്കം ഉപയോഗിക്കാൻ കഴിയുന്ന പദ്ധതി ഏറെ പ്രതീക്ഷയോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്. ഏറെ ആഘോഷമായി തുടങ്ങിയ പദ്ധതി ഏറെ നാൾ കഴിയുംമുൻപേ പണിമുടക്കി. പൊടിക്കാനെത്തിച്ച മാലിന്യം മുഴുവൻ യന്ത്രത്തിന് മുൻപിൽ കൂട്ടിയിടുന്ന സാഹചര്യം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിനെ ആശ്രയിച്ച് മാലിന്യം ശേഖരിച്ച ഗ്രാമപഞ്ചായത്തുകളും വെട്ടിലായി. കുന്നുകൂടിയ മാലിന്യം തലവേദനയായതോടെ പലവഴികളും ബ്ലോക്ക് പഞ്ചായത്ത് ആലോചിച്ചുവെങ്കിലും ഒരുനീക്കവും…

  • പൂവത്തുങ്കൽ -മണ്ണയ്ക്കനാട് റോഡിൽ വൈദ്യുതി കമ്പിക്ക് മുകളിൽ മരം വീണിട്ട് ഒരാഴ്ച

    കുര്യനാട്: റോഡിന് കുറുകെ വീണമരം നീക്കാതെ ഒരാഴ്ച കഴിഞ്ഞെന്ന് ആക്ഷേപം. മരക്കമ്പ് വീണ് വൈദ്യുതി വിതരണം തകരാറിലായതോടെ പരാതിയുമായി നാട്ടുകാർ രംഗത്തിറങ്ങി. മരക്കമ്പ് വീണതോടെ വൈദ്യുതി വിതരണം നിലച്ചിട്ടും വൈകുകയാണ്. പുവത്തിങ്കൽ- മണ്ണയ്ക്കനാട് റോഡിൽ വെളളാനാ ട്രാൻസ്‌ഫോമറിന് സമീപമാണ് മരം വൈദ്യുതി ലൈനിന് മുകളിൽ വീണിരിക്കുന്നത്. ഈ സ്ഥിതി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടതായി നാട്ടുകാർ പറയുന്നു. മരം ചാഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായെന്നും പരാതിയുണ്ട്. വാഹനയാത്രയ്ക്ക് തടസം നിന്ന കമ്പ് വെട്ടിമാറ്റിയെങ്കിലും മരം ഇനിയും ഭീഷണി ഉയർത്തി…

  • ജീവിതത്തിലും എഴുത്തിലും വിപ്ലവകാരിയായ വി. ടി: പ്രഫ. സംഗമേശൻ.

    ഇലഞ്ഞി : ജീവിതത്തിലും എഴുത്തിലും നൂറു ശതമാനം വിപ്ലവ വീര്യം പ്രകടിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവാണ് വി. ടിയെന്ന് ഡോ. സംഗമേശൻ. കാലത്തിനു മുൻപേ നടന്ന അദ്ദേഹം അനാചാരങ്ങളെയും മാമൂലുകളെയും വെല്ലു വിളിച്ച് പുതിയ പാത വെട്ടി തുറന്നുവെന്ന് കാലടി സർവകലാശാലയിലെ ഡോ. സംഗമേശൻ പറഞ്ഞു. ഇലഞ്ഞി സെൻ ഫീലോമിനാസ് പബ്ലിക് സ്‌കൂളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഫാ. ഡോ. ജോൺ ഏർണിയാകുളത്തിൽ അധ്യക്ഷത വഹിച്ചു. സെമിനാറിൽ ഡോ. സെൽവി സേവിയർ, ശ്രീമൂലനഗരം മോഹൻ എന്നിവർ…

  • ആം ആദ്മി വിദ്യാർത്ഥി യുവജന സെമിനാർ

    ആം ആദ്മി വിദ്യാർത്ഥി യുവജന സെമിനാർ

    കുറവിലങ്ങാട് : ആം ആദ്മി പാർട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ബുധനാഴ്ച 10ന് വ്യാപാര ഭവൻ എ.സി ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥി യുവജന സെമിനാർ നടത്തും.മനുഷ്യാവകാശങ്ങളും ഭരണസംവിധാനവും എന്ന വിഷയത്തിൽ അഡ്വ. ഇ.എ സുരേഷ്, ജോസ് ടി. സെബാസ്റ്റ്യൻ എന്നിവർ സെമിനാർ നയിക്കും.

  • എം.ജി സർവകലാശാല വാർത്തകൾ 2023 ആഗസ്റ്റ് 22ബിരുദ പ്രവേശനം; ഓപ്ഷൻ രജിസ്ട്രേഷൻ

    എം.ജി സർവകലാശാല വാർത്തകൾ 2023 ആഗസ്റ്റ് 22ബിരുദ പ്രവേശനം; ഓപ്ഷൻ രജിസ്ട്രേഷൻ

    മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിനുള്ള മൂന്നാം ഫൈനൽ അലോട്ട്മെൻറിൻറെ ഓപ്ഷൻ രജിസ്ട്രേഷൻ/ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. എയ്ഡഡഡ് കോളജുകളിലെ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടാ സീറ്റുകളിലേക്കും സെപ്റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. നിലവിൽ പ്രവേശനം എടുത്തവർക്ക് മൂന്നാം ഫൈനൽ അലോട്ട്മെൻറിന് അപേക്ഷിക്കാനാവില്ല. ……….. പി.ജി. പ്രവേശനം; ഓപ്ഷൻ രജിസ്ട്രേഷൻ മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ…

  • വി.എം ജോസഫ് വട്ടത്തോടംമികച്ച സമ്മിശ്രകർഷകൻ

    വി.എം ജോസഫ് വട്ടത്തോടംമികച്ച സമ്മിശ്രകർഷകൻ

    കുറവിലങ്ങാട്: വി.എം ജോസഫ് വട്ടത്തോട്ടം മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മികച്ച കർഷകൻ. സമ്മിശ്രകൃഷി വിഭാഗത്തിലാണ് വി.എം ജോസഫിന്റെ മുന്നേറ്റം. മാണി പൂവത്തോട്ട് സ്മാരക ട്രോഫിയും 10,000 രൂപയുടെ കാഷ് അവാർഡും വി.എം ജോസഫ് നേടി. മികച്ച ജൈവ കർഷകനായി സി.എംം മാത്യു ചേറാടിയിൽ, മികച്ച നെൽകർഷകനായി ലാലു പോൾ മേരൂർ, മുതിർന്ന കർഷകനായി എ.എം കേശവൻ, യുവകർഷകനായി ഷാജിമോൻ കള്ളിക്കൽ, പച്ചക്കറി കർഷകനായി അമ്മിണി കുട്ടപ്പൻ, എസ്.സി വിഭാഗത്തിലെ മികച്ച കർഷകനായി തങ്കച്ചൻ മേറ്റപ്പിള്ളിൽ, വനിത കർഷകനായി മിനി…

  • പ്രഫ. എൻ.പി മന്മഥൻ അനുസ്മരണം ചൊവ്വാഴ്ച കുറുപ്പന്തറയിൽ

    പ്രഫ. എൻ.പി മന്മഥൻ അനുസ്മരണം ചൊവ്വാഴ്ച കുറുപ്പന്തറയിൽ

    കുറവിലങ്ങാട്: മദ്യനിരോധന പ്രസ്ഥാനത്തിന്റെ നട്ടെല്ലായിരുന്ന പ്രഫ. എം.പി. മന്മഥൻ അനുസ്മരണം ഇന്ന് 3.30ന് കുറുപ്പന്തറ കവലയിലുള്ള പാളിയിൽ കുടുംബയോഗ ഹാളിൽ നടക്കും. കേരളാ മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് വി.സി ജോസഫ് അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരുപതാ മദ്യവിരുദ്ധസമിതി ചെയർമാൻ ഫാ. മാത്യു കുഴിപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തും. കേരളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു ,…

  • കാണക്കാരി പഞ്ചായത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

    കാണക്കാരി പഞ്ചായത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

    കാണക്കാരി : പഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ,ഐടിഐ സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 16നകം ബയോഡേറ്റ ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04822228337 , 8921752831

  • സംഘാടക മികവറിയിച്ച് പാലാ രൂപത പ്രവാസി സംഗമം

    സംഘാടക മികവറിയിച്ച് പാലാ രൂപത പ്രവാസി സംഗമം

    പ്രവാസികൾ നടത്തുന്നത് നവസുവിശേഷവൽക്കരണം: മാർ ജോസഫ് കല്ലറങ്ങാട് കുറവിലങ്ങാട്: സംഘാടക മികവിന്റേയും സംഘശക്തിയുടേയും നേരനുഭവമായി പാലാ രൂപത പ്രവാസിസംഗമം. പ്രവാസികൾ നടത്തുന്നത് നവസുവിശേഷവൽക്കരണമാണെന്ന് ഉദ്ഘാടനസന്ദേശത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. പ്രവാസജീവിതം ദൈവിക പദ്ധതിയാണെന്നും മാർ കല്ലറങ്ങാട് പറഞ്ഞു.മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ സംഗമത്തിൽ ആദരിച്ചു. കുടിയേറ്റമേഖലയിൽ വിശ്വാസജീവിതം കൂടുതൽ ബലപ്പെടുത്തണമെന്ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പറഞ്ഞു. പ്രവാസജീവിതം വളർച്ചയുടെ അടയാളമാണെന്ന് അനുഗ്രഹപ്രഭാഷണത്തിൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ്…

  • കുമാരനാശാന്റെ 150 -മത് ജന്മവാർഷികാഘോഷവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവും 16 ന് ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ

    കുറവിലങ്ങാട്: എസ് എൻ ഡി പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 150 -മത് ജന്മവാർഷികാഘോഷവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവും 16 ന് രാവിലെ 10 ന് കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ വെച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ സെക്രട്ടറി സി എം ബാബു അറിയിച്ചു. വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പഠനോപകരണവും ജനറൽ സെക്രട്ടറി നിർവഹിക്കും. മഹാ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ ഏ ഡി പ്രസാദ് ആരിശ്ശേരി…

error: Content is protected !!