കുറവിലങ്ങാടിന് പൂർണ്ണകായ ഗാന്ധിപ്രതിമ സ്വന്തം

ഗാന്ധിജിയെ തമസ്‌കരിക്കാൻ സംഘടിതനീക്കമെന്ന് വി.എം സുധീരൻ

കുറവിലങ്ങാട്: ഗാന്ധിജിയെ തമസ്‌കരിക്കാനും ഗോഡ്സെയെ മഹത്വവൽക്കരിക്കാനും സംഘടിതമായ നീക്കം രാജ്യത്ത് നടക്കുന്നതായും ഇത് ഇന്ത്യൻ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും നിയമസഭാ മുൻസ്പീക്കർ വി.എം സുധീരൻ പറഞ്ഞു.
ടൗണിൽ ജനകീയപങ്കാളിത്തത്തോടെ സ്ഥാപിച്ച ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ആദർശങ്ങൾ തലമുറകളിലേക്ക് പകരാൻ കഴിയണം. വിദ്യാർത്ഥികളെ ഗാന്ധിയൻ മൂല്യങ്ങളാൽ സമ്പന്നമാക്കണം. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരം ഗാന്ധിജിയിലേക്ക് മടങ്ങുക എന്നുള്ളതാണ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് ഗാന്ധിജിയെന്നും വി.എം സുധീരൻ പറഞ്ഞു.


പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം മാത്യു, പഞ്ചായത്ത് വൈസ്പ്രസിഡന്റ് അൽഫോൻസ ജോസഫ്, ടി. ജോസഫ്, തോമസ് കണ്ണന്തറ, സദാനന്ദശങ്കർ, സിബി മാണി, എ.എൻ ബാലകൃഷ്ണൻ, സി.എം പവിത്രൻ, കെ. അനിൽകുമാർ, ഡോ. അശോകൻ, കാളികാവ് ശശികുമാർ, പി.എം ജോസഫ്, ഷാജി ചിറ്റക്കാട്ട്, ബേബിച്ചൻ തയ്യിൽ, ജോസഫ് പുതിയിടം എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!