ഉഴവൂര്‍: പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് തൊഴില്‍ സുരക്ഷാ ഉപാധികള്‍ വിതരണം ചെയ്തു. 50,000 രൂപ ചെലവഴിച്ചാണ് ഉപാധികള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് റിനി വില്‍സണ്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്. സുനില്‍, ഹരിതകര്‍മ്മ സേന പ്രസിഡന്റ് രാഖി അനില്‍, അനില്‍കുമാര്‍, ലിഷ പി. ജോസ്, കപില്‍ എന്നിവര്‍ നേതൃത്വം നല്കി.
യൂണിഫോം, റെയിന്‍ കോട്ട്, സാനിറ്റൈസര്‍, തൊപ്പി, ഐഡി കാര്‍ഡ്, മാസ്ക് എന്നിവയാണ് വിതരണം ചെയ്തത്.
Leave a Reply