മോനിപള്ളി: എന്‍എസ്എസ് ഗവ.എല്‍ പി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 2 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂള്‍ കെട്ടിടം, ഡൈനിംഗ് ഹാള്‍, സ്റ്റോര്‍ റൂം എന്നിവയുടെ ഉദ്ഘടനം കടുത്തുരുത്തി എം എല്‍എ മോന്‍സ് ജോസഫ് നിര്‍വഹിച്ചു.
ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌മെമ്പര്‍ പി. എം മാത്യു, ബ്ലോക്ക് മെമ്പര്‍ പി. എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വില്‍സണ്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തങ്കച്ചന്‍ കെ എം, വാര്‍ഡ് മെമ്പര്‍ ശ്രീനി തങ്കപ്പന്‍,എ ഇ ഒ ജോസഫ് കെ എ, ബി പി ഒ അശോക് ജി, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ലീന കെ,റിട്ട ഹെഡ്മിസ്‌ട്രെസ് അംബിക, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് സുകുമാരന്‍ നായര്‍, പി ടി എ പ്രസിഡന്റ് ഷദീപ് ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് അംബികയ്ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളായ അഭിഷിക്ത ഷദീപ്, അബിന്‍ രാജ്, മഹിന്‍ എം എന്നിവര്‍ക്കുള്ള ഉപഹാരവും സമര്‍പ്പിച്ചു.
