
കുറവിലങ്ങാട്: അജോ അറയ്ക്കലിനെ കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി . ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ചുമതല നൽകിയിട്ടുള്ളത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ബിജു മൂലങ്കുഴ രാജിവെച്ച ഒഴിവിലാണ് അജോയ്ക്ക് ചുമതല നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയാണ് ബിജു മൂലങ്കുഴ രാജി സമർപ്പിച്ചത്.

കെപിസിസി സർക്കുലർ മറികടന്നും കോർകമ്മിറ്റി ആക്ഷേപങ്ങൾ മറികടന്നും സ്ഥാനാർത്ഥി നിർണ്ണയം നടത്തിയെന്നായിരുന്നു ബിജു വിന്റെ ആരോപണം.
അജോ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും യുഡിഎഫ് മണ്ഡലം ചെയർമാനുമായി പ്രവർത്തിച്ച് വരികയൊണ് പുതിയ ചുമതല.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള ആശംസകളോടെയാണ് അജോയ്ക്ക് ഡിസിസി പ്രസിഡന്റ് ചുമതല നൽകിയിട്ടുള്ളത്.




