അഭിമാനമായി സെന്റ് മേരീസ് ഗേൾസ് എൽപിഎസ്, ഉപജില്ലയിലെ ശാസ്ത്രമേളയിൽ ഓവറോൾ കീരിടം

0
50

കുറവിലങ്ങാട്: ഉപജില്ലയിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ മേളയിൽ എൽപി വിഭാഗം ഓവറോൾ ചാംപ്യന്മാരായി സെന്റ് മേരീസ് ഗേൾസ് എൽപി സ്‌കൂൾ. പ്രവൃത്തിപരിചയ മേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഒന്നാം സ്ഥാനം നേടിയാണ് എൽപി വിഭാഗത്തിലെ ഓവറോൾ കിരീടം സെന്റ് മേരീസിലെ കൊച്ചുമിടുക്കികൾ നാട്ടിലെത്തിച്ചത്. ശാസ്ത്ര, ഗണിതശാസ്ത്രവിഭാഗങ്ങളിലും മികച്ച നേട്ടങ്ങൾ സ്‌കൂളിലെ മിടുക്കികൾ കൈപ്പിടിയിലൊതുക്കി.
അധ്യാപകരുടെ കൂട്ടായ പരിശ്രമവും മാതാപിതാക്കളുടെ പ്രോത്സാഹനവുമാണ് സ്‌കൂളിന് നേട്ടമായത്.


വിജയികളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ് മാത്യു, അധ്യാപികമാർ, പിടിഎ പ്രസിഡന്റ് സിജോ രണ്ടാനിയിൽ എന്നിവർ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here