
ഉഴവൂർ : നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപി (29)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം. സംസ്‌കാരം പിന്നീട് .
ദുബായിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞ ആഴ്ചയിലാണ് നാട്ടിലെത്തിയത്. ഭാര്യയെ ഇന്നലെ ദുബായിലേക്ക് യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അപകടം. ദുബായിലേക്ക് മടങ്ങാനിരിക്കവേയാണ് അപകടം.

നിനച്ചിരിക്കാത്ത വിയോഗം
ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കി വീട്ടിലെത്തിയ അരുണിന്റെ വിയോഗം ആകസ്മികം. ഭാര്യ ദുബായിലെത്തും മുൻപേ അരുൺ നിത്യയാത്രയായത് തോരാത്ത വേദനയായി. ഭാര്യയ്ക്ക് പിന്നാലെ അടുത്ത ദിവസം വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു അരുൺ.