
കോഴാ: വർഷങ്ങൾക്ക് മുൻപ് സർക്കാർ സീഡ്ഫാമിൽ കൊയ്ത്ത യന്ത്രമിറങ്ങിയപ്പോൾ നാട് കണ്ടത് സമരമുറകളായിരുന്നു. ഇപ്പോൾ കൊയ്ത്ത് മാത്രമല്ല ഞാറുനടീലും യന്ത്രം തന്നെ നടത്തും. സീഡ് ഫാമിൽ യന്ത്ര വത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഞാറു നടീൽ യന്ത്രം ഉപയോഗിച്ചുള്ള നടീൽ ആരംഭിച്ചത്. പദ്ധതി ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടം, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോ പൈനാപ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യൻ, ഫാം സൂപ്രണ്ട് മഞ്ജു ദേവി, പഞ്ചായത്തംഗം സന്ധ്യ സജികുമാർ, തൊഴിലാളി യൂണിയൻ പ്രധിനിധികളായ സദാനന്ദ ശങ്കർ, സണ്ണി ചിറ്റക്കോടം തുടങ്ങിയവർ പ്രസംഗിച്ചു.