
കോഴാ: കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ നട്ട തൈകളിൽ നിന്ന് വിളവെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതിദിനാഘോഷം. വിളവെടുപ്പുംബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ വിളവെടുപ്പ് നിർവഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ പി.എൻ രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ബിഡിഒ ഇൻ ചാർജ്ജ് ബിലാൽ കെ. റാം, നിർമ്മല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട വിദേശ ഇന ഫലവൃക്ഷത്തൈകളുടെ വിളവെടുപ്പാണ് നടത്തിയത്. കൃഷിയുടെ സംരക്ഷണവും പരിപാലനവും കാർഷിക കർമ്മ സേന അംഗങ്ങളാണ് നടത്തിയത്.

ചാമ്പ, മാവ്, ഞാവൽ, നാരകം, പേര, ആത്ത, സപ്പോട്ട, മാതളം, ഇലുമ്പി, റംബൂട്ടാൻ സീതാപ്പിൾ മുതലായ 25 ൽപരം ഫല വ്യക്ഷഷങ്ങൾ നട്ടു. പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് ഗ്രാമീണ മേഖലകളിൽ താൽപര്യവുമായും വ്യക്തിത്വവുമായും എങ്ങനെ പദ്ധതികൾ നടപ്പിലാക്കാം എന്നതിന് ഈ പരിപാടി മാതൃകയായി.