ഉഴവൂർ ജയ്ഹിന്ദ് ലൈബ്രറി ഇനി ഹരിത ലൈബ്രറി

0
133


ഉഴവൂർ : ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെനേതൃത്വത്തിൽ പരിസ്ഥിതിദിനാചരണവും ഹരിത ലൈബ്രറി പ്രഖ്യാപനവും നടത്തി. ഹരിതലൈബ്രറി പ്രഖ്യാപനവും പരിസ്ഥിതിദിനാഘോഷവും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് മുതിർന്നഅംഗം എ.എ സ്റ്റീഫന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നടത്തി.

ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം മാത്യു പരിസ്ഥിതി ദിനസന്ദേശം നൽകി. ലൈബ്രറി പരിസരം പൂച്ചെടികളാൽ സൗന്ദര്യവത്ക്കരണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.സി ജോണി, സൈമൺ പരപ്പനാട്ട്, എ.എ സ്റ്റീഫൻ, ബാബു കണിയാംപതി, എം.എൻ ശ്രീകുമാർ ,വിജിത വിജയൻ, സങ്കീർത്തന സുരേഷ്, ടി.എൻ അനിൽ, പ്രീത സന്തോഷ് എന്നിവർപ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here