
കുറവിലങ്ങാട്: കെഎസ്എസ്പിയു കുറവിലങ്ങാട് യൂണിറ്റ് കൺവെൻഷൻ നടത്തി. യൂണിറ്റ് പ്രസിഡന്റ് എം. എം മാണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. ഈ വർഷം സംഘടനാ അംഗത്വമെടുത്ത ഏഴു പേരെ ജില്ലാ വൈസ് പ്രസിഡണ്ട് പ്രൊഫ കെ. എസ് ജയചന്ദ്രൻ സ്വീകരിച്ചു.യൂണിറ്റിലെ മുതിർന്ന അംഗവും ബ്ലോക്ക് കമ്മറ്റി ഓഡിറ്ററുമായ എം. കെ സുരേന്ദ്രൻ ഉണ്ണി, അന്തരിച്ച മുൻ യൂണിറ്റ് ജോ. സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്ന വി. ആർ തങ്കപ്പന്റെ ഫോട്ടോ പെൻഷൻ ഭവൻ ഹാളിൽ അനാച്ഛാദനം ചെയ്തു.

ബ്‌ളോക്ക് സാംസ്‌കാരിക സമിതി കൺവീനർ ഡി. ശ്രീദേവി, മുൻ സെക്രട്ടറി സി. വി മാത്യു , യൂണിറ്റ് സെക്രട്ടറി ജോസ് സി. മണക്കാട്ട് ജോ: സെക്രട്ടറി വി. ആർ മോഹനൻ എന്നിവർ പ്രസംഗിച്ചു.