എം.സി റോഡരുകിൽ പൂന്തോട്ടമൊരുക്കാൻ ദേവമാതാ എൻഎസ്എസ്

0
144


കുറവിലങ്ങാട്: പരിസ്ഥിതി ദിനത്തിൽ ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് എം.സി റോഡരുകിൽ പൂന്തോട്ടമെരുക്കാനാരംഭിച്ചു. കോഴാ ജംഗ്ഷൻ മുതൽ സെൻറ് ജോസഫ് കപ്പേള വരെ എം സി റോഡിന്റെ ഇരുവശങ്ങളും മനോഹരമായ പൂന്തോട്ടം ഒരുക്കുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമായത്. ദേവമാതാ ഗ്രീൻ വേ എന്ന പേരിലുള്ള ഈ പദ്ധതി കോളേജ് എൻഎസ്എസ് വോളണ്ടിയർമാർ അധ്യാപകരുടെ നേതൃത്വത്തിൽ പൂർത്തിയാക്കും.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, പി ഡബ്ല്യു ഡി അസിസ്റ്റൻറ് എഞ്ചിനീയർ ജോസ് ബി. ചെറിയാൻ, ജോർജ് ചെന്നേലിൽ പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്, ജിതിൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here