ആശമാരുടെ രാപ്പകൽ സമര യാത്രയ്ക്ക് ബുധനാഴ്ച കുറവിലങ്ങാട് സ്വീകരണം

0
84

കുറവിലങ്ങാട് : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ അഞ്ചിന് കാസർകോട് നിന്നും ആരംഭിച്ച ആശാവർക്കർമാരുടെ രാപ്പകൽ സമര യാത്രക്ക് ബുധനാഴ്ച 11ന് കുറവിലങ്ങാട് സ്വീകരണം നൽകും. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം. എ ബിന്ദു നയിക്കുന്ന സമര യാത്ര ജൂൺ 18ന് തിരുവനന്തപുരത്ത് സമാപിക്കും. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്ന കുറവിലങ്ങാട്ടെ സ്വീകരണ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി അധ്യക്ഷത വഹിക്കും. സമരസമിതി നേതാവ് എസ്. മിനി മുഖ്യപ്രഭാഷണം നടത്തുന്നു.

അസോസിയേഷൻ ജില്ലാ നേതാക്കളായ ആശാരാജ്, ഷൈനി പി എന്നിവർ പങ്കെടുക്കും. സമര യാത്രയോട് അനുബന്ധിച്ച് സമര ഗായകസംഘം, തെരുവുനാടകം എന്നിവ നടത്തപ്പെടുന്നു. സെൻട്രൽ ജംഗ്ഷനിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രകടനമായി എത്തിച്ചേരുന്ന സമര യാത്രയുടെ സ്വീകരണ പരിപാടികൾക്ക് സ്വാഗതസംഘം ഭാരവാഹികളായ ടി. ജോസഫ്, ഡോ. ജോസ് മാത്യു, ബേബി തൊണ്ടാംകുഴി, ജോസഫ് പുതിയിടം, ജോർജ് മുല്ലക്കര, കെ.പി. വിജയൻ, എം.ജെ സണ്ണി എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here