മഴ: ജില്ലയിൽ 15 ദുരിതാശ്വാസക്യാമ്പുകൾ, 83 കുടുംബങ്ങൾ , 246 പേർ

0
78

കുറവിലങ്ങാട് : കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 15 ക്യാമ്പുകളിലായി 83 കുടുംബങ്ങളിൽ നിന്നുള്ള 246 അന്തേവാസികളുണ്ട്. 95 പുരുഷന്മാരും 99 സ്ത്രീകളും 52 കുട്ടികളും ക്യാമ്പിലുണ്ട്. കോട്ടയം താലൂക്കിൽ 14 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കിൽ ഒരു ക്യാമ്പുമാണ് നിലവിൽ തുറന്നിട്ടുള്ളത്. ചങ്ങനാശേരി താലൂക്കിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിൽ നിന്നുള്ള 12 പേരും കോട്ടയം താലൂക്കിൽ 79 കുടുംബങ്ങളിൽ നിന്നുള്ള 234 പേരുമാണുള്ളത്.


കാലവർഷം തുടങ്ങിയതോടെ മേയ് 24 മുതൽ ഇതുവരെയുള്ള കാലയളവിൽ 225 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. 24 മണിക്കൂറിനിടെ 21 വീടുകൾക്കാണ് കാലവർഷത്തിൽ കേടുപാടുകളുണ്ടായത്. 24 മണിക്കൂറിനിടെ ജില്ലയിൽ 58.75 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മേയ് 24 മുതൽ 29 വരെ 340. 63 മില്ലിമീറ്റർ മഴയും.

LEAVE A REPLY

Please enter your comment!
Please enter your name here