
കുറവിലങ്ങാട്: സയൻസ് സിറ്റിയുടെ പ്രധാന പ്രവേശന കവാടത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള തുടർനടപടികൾക്ക് കോട്ടയം ജില്ലാ കളക്ടർക്കും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും പ്രൊപ്പോസൽ കൈ മാറി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി കണക്ഷൻ ലഭ്യമായി ലൈറ്റ് തെളിക്കുന്നതിനുള്ള അനുമതി ലഭ്യമാകുന്നതിലേക്ക് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിക്ക് കത്ത് കൈമാറി. നപടിക്രമങ്ങൾ പൂർത്തീകരിച്ച് സയൻസ് സിറ്റിയുടെ പ്രധാന പ്രവേശന കവാടത്തിൽ എത്രയും പെട്ടെന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.