
കുറവിലങ്ങാട് : സയൻസ് സിറ്റിയുടെ ഉദ്ഘാടന ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രി വി.എൻ വാസവവും ജോസ് കെ. മാണി എംപിയും നേരിട്ടെത്തി. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ടിക്‌സൺ തോമസ് എന്നിവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു.
പൊതുമരാമത്ത്, കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി പ്രവർത്തനങ്ങൾ മന്ത്രിയും എംപിയും വിലയിരുത്തി.

സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് പാർക്കിന് സംസ്ഥാന സർക്കാർ 50 കോടി രൂപ ചെലവഴിച്ചതായും കേന്ദ്ര ഗവൺമെൻറ് 7.50 കോടി രൂപയാണ് ചെലവഴിച്ചെതെന്നും മന്ത്രി പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോൺസൺ പുളിക്കീൽ, പി.വി സുനിൽ , സിപിഎം ഏരിയ സെക്രട്ടറി കെ. ജയകൃഷ്ണൻ തുടങ്ങിയവർ മന്ത്രിതലസംഘവുമായി പ്രവർത്തനങ്ങൾ വിലയിരുത്തി.