
കടുത്തുരുത്തി: ജീസസ് ആൻഡ് മേരി കോൺവെന്റ് അംഗം സിസ്റ്റർ റോസമ്മ(84) അന്തരിച്ചു. സംസ്‌ക്കാരശുശ്രൂഷകൾ ബുധനാഴ്ച 10ന് കണ്ണൂർ രൂപത സഹായ മെത്രാൻ മാർ ഡെന്നിസ് കുറുപ്പശ്ശേരിയുടെ കാർമികത്വത്തിൽ ചാലിൽ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ.
കടുത്തുരുത്തി സെന്റ് മേരീസ് ഫെറോന ഇടവകാംഗം പരേതരായ മമ്പിള്ളിത്തടത്തിൽ ചാക്കോയുടെ മറിയത്തിന്റെയും മകളാണ്.
തെയ്യമ്മ സിറിയക് ( കടുത്തുരുത്തി) മറിയക്കുട്ടി അഗസ്റ്റിൻ (കോഴാ) കുര്യാക്കോസ് ചാക്കോ (അമേരിക്ക) അന്നമ്മ ജോസഫ് (മരങ്ങാട്ടുപള്ളി) എം.സി ജോസഫ് (കടത്തുരുത്തി ), പരേതയായ ഏലിയാമ്മ മാത്യു (മാന്നാർ) എന്നിവരാണ് സഹോദരങ്ങൾ.
ഷിംല , കോൽക്കത്ത, ഛത്തീസ്ഗഡ്, ഡെറാഡൂൺ എന്നിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.





