
കുറവിലങ്ങാട്: ഉഴവൂർ ബ ബ്ളോക്ക് പഞ്ചായത്ത് ബജറ്റിൽ ആശുപത്രികളുടെ വികസനമടക്കം വന്‍ പദ്ധതികള്‍ ‘ ബ്ലോക്കിന്റെ അധീനതയിലുള്ള കുറവിലങ്ങാട് താലൂക്ക്, ഉഴവൂര്‍ കെ.ആര്‍. നാരായണന്‍, രാമപുരം, കടപ്ലാമറ്റം ആശുപത്രികളുടെ വികസനത്തിന് 5.61 കോടി രൂപയുടെ പദ്ധതികളുമായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 ബജറ്റ് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് അവതരിപ്പിച്ചു.ഉഴവൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻൻ്റ് ശ്രീ.രാജുജോൺ ചിറ്റേത്ത്അധ്യക്ഷത വഹിച്ചു. ആകെ 33.38 കോടി വരവും 33.22 കോടി ചെലവും ഉള്‍പ്പെടുന്ന ബജറ്റില്‍ 16.44 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്നു. ബ്ലോക്ക് പരിധിയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി “ജ്യോതിര്‍ഗമയ “എന്ന പേരില്‍ ലഹരി വിരുദ്ധ പദ്ധതിയും ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം എന്ന സ്ത്രീകളിലെ കാന്‍സര്‍ പ്രതിരോധ പദ്ധതിയും നടപ്പാക്കും, 30 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ സ്തീകള്‍ക്കും സൌജന്യമായി സ്തനപരിശോധനയും ആവശ്യമായവര്‍ക്ക് മാമോഗ്രാം, പാസ്മിയര്‍ പരിശോധനയും ഒരുക്കുന്നതിനാണ് പദ്ധതി. കിടപ്പുരോഗികളുടെ പരിചരണം ഉറപ്പാക്കി ബ്ലോക്ക് തല സെക്കണ്ടറി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം വിനിയോഗിക്കും. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞവർഷംഅനുവദിച്ച45 ലക്ഷം രൂപയുടെ 16ബെഡ്ഡുള്ള പാലിയേറ്റീവ് വാർഡ്, രാമപുരം സി.എച്ച്.സി. യില്‍ 20 ലക്ഷവും വിനിയോഗിച്ച് 50ബെഡ്ടുള്ള പാലിയേറ്റീവ് വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും, പാലിയേറ്റീവ് രോഗികളുടെയും പരിചരിക്കുന്നവരുടെയും സംഗമം നടത്തും. പ്രദേശത്തെ വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി “സുന്ദരം സായാഹ്നം “സ്മാര്‍ട്ട് സീനിയേഴ്സ് എന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. 13 ബ്ലോക്ക് ഡിവിഷനുകളിലും വയോജന ക്യാമ്പ് സംഘടപ്പിക്കും ബോധവത്കരണ ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പ്, വയോജന സംഗമം, മാനസിക ഉല്ലാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, കൌണ്‍സിലിംഗ് എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.ബ്ലോക്ക് പരിധിയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് സഹായമായി 1 ലക്ഷം രൂപ ചെലവില്‍ ജോബ് സ്റ്റേഷന്‍ സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായി നൈപുണ്യ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം നിഷ്, വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.എസ്.കെ. എന്നിവയുമായി സഹകരിച്ച് ഉഴവൂര്‍ ബ്ലോക്ക് കാണക്കാരി പട്ടിത്താനത്ത് ആരംഭിച്ച് സമന്വയ മള്‍ട്ടി സെന്‍സറി പാര്‍ക്കില്‍ മള്‍ട്ടി സെന്‍സറി പാര്‍ക്ക്, സെന്‍സറി റൂം എന്നിവ കൂടി നിര്‍മ്മിക്കും. ഭിന്നശേഷി സ്കോളര്‍ഷിപ്പിന് 25 ലക്ഷം ചെലവഴിക്കും. കൂടാതെ വെളിയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളിന് ധനസഹായവും ബജറ്റില്‍ വകയിരുത്തി. സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികളെ സജ്ജ്മാക്കുന്ന ധീര പദ്ധതിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിനും ബ്ലോക്ക് പരിധിയില്‍ നിലവില്‍ സ്ഥാപിച്ച 10 വനിത ജിമ്മുകളുടെ സ്വീകാര്യത മുന്‍നിര്‍ത്തി കോതനല്ലൂര്‍ എം.വി.ഐ.പി. കനാല്‍ പ്രദേശം, ഓമല്ലൂര്‍ സബ് സെന്റര്‍, കടപ്ലാമറ്റം, കാണക്കാരി ചിറക്കുളം, ഉഴവൂര്‍ കണ്ണോത്തുകുളം എന്നിവടങ്ങളിലും വനിതകള്‍ക്കായി ഫിറ്റ്നസ് സെന്ററുകള്‍ തുറക്കും. എം.സി റോഡിന്റെ ബ്ലോക്ക് പരിധിയില്‍ വരുന്ന 19 കി.മീ ദൂരം മനോഹരമാക്കുന്നതിന് ആരാമം എന്ന പേരില്‍ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഹരിതപദ്ധതി ബജറ്റില്‍ ലക്ഷ്യമിടുന്നു. പൊതുസ്ഥലങ്ങളില്‍ ഉപയോഗശൂന്യമായി മാലിന്യം നിക്ഷേപിക്ക്പ്പെടുന്ന സ്ഥലങ്ങള്‍ ഉദ്യാനമാക്കി സംരക്ഷിക്കുന്ന പദ്ധതിയില്‍ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും വിനിയോഗിക്കപ്പെടും. ലൈഫ്, പി.എം.എ.വൈ. ഭവന പദ്ധതിക്ക് 98.24 ലക്ഷം വകയിരുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 21.64 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. പട്ടികജാതി ക്ഷേമത്തിന് 95.99 ലക്ഷവും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 3.65 ലക്ഷം രൂപയും വിനിയോഗിക്കും ഗ്രാമീണ റോഡുകള്‍ വിവിധ കുടിവെള്ള പദ്ധതികള്‍, ശുചിത്വ പദ്ധതികള്‍ ലൈബ്രറി, സാംസ്കാരിക നിലയങ്ങളുടെ വികസനം, വഴിയോര വിശ്രമകേന്ദ്രം, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, തുടങ്ങിയവയ്ക്കും അടുത്ത വര്‍ഷം തുക വകയിരുത്തി.

സംയുക്ത പദ്ധതികളായ തെരുവ്നായ ശല്യം പരിഹരിക്കുന്നതിനുള്ള ABC 15 ലക്ഷവും കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിഹരിക്കുന്നതിന് 25 ലക്ഷവും ബജറ്റില്‍ നീക്കിവച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തിന് 76.34 ലക്ഷം വകയിരുത്തി. കാര്‍ഷിക ഉല്പാദന വര്‍ദ്ധനവിനും ഉല്‍പ്പന്ന സംസ്കരണത്തിനും മൂല്യവര്‍ദ്ധനവിനും ഉതകുന്ന പദ്ധതികളാണ് നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രകൃതിദത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന പുതുവേലി ഉഴവ് കര്‍ഷക കൂട്ടായ്മയ്ക്ക് 5 ലക്ഷം നീക്കിവച്ചു. ഔഷധപ്രധാനമായ ചങ്ങലംപരണ്ട ചമ്മന്തി വിപണിയിലെത്തിച്ച ഉഴവ് പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുള്ള തയ്യാറെടുപ്പിലാണ്. ക്ഷീരമേഖലയുടെ വികസനത്തിന് പാല്‍വില ഇന്‍സെന്റീവ്, കാലിത്തീറ്റ സബ്സിഡി, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയ്ക്കും തുക വകയിരുത്തി.

ഉഴവൂര്‍ ബ്ലോക്ക് ആസ്ഥാനത്തോട് ചേര്‍ന്നുള്ള കെ.എം മാണി തണല്‍ വിശ്രമ കേന്ദ്രം ഏപ്രില്‍ ആദ്യവാരം പ്രവര്‍ത്തനം തുടങ്ങും. ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച് സൌകര്യങ്ങളോട് കൂടിയ ഈ കേന്ദ്രത്തില്‍ ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേ പ്രവര്‍ത്തിക്കും. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ 2-ാം നിലയില്‍ ഡോര്‍മിറ്ററി, 100 സീറ്റുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും മൂന്നാം നിലയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജും ഉണ്ട്. ബജറ്റിലെ സവിശേഷ പ്രഖ്യാപനങ്ങള്‍• ബ്ലോക്ക് നിയന്ത്രണത്തിലുള്ള ആശുപത്രികളുടെ സമഗ്ര വികസനത്തിന് 5.61 കോടി രൂപ• കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ 3.152 കോടിയുടെ അത്യാഹിത ബ്ലോക്ക് • കിടപ്പു രോഗികക്കായി സാന്ത്വന പരിചരണത്തിന് 50 ലക്ഷം • കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് പദ്ധതി• ലഹരിക്ക് എതിരെ വിദ്യാര്‍ത്ഥികളില്‍ ‘ജ്യോതിര്‍ഗമയ’ പദ്ധതി• കാര്‍ഷിക വികസനത്തിന് 76.34 ലക്ഷം• മുതിര്‍ന്ന പൗരന്മാര്‍ക്കായി സുന്ദരം സായാഹ്നം- സ്മാര്‍ട്ട് സീനിയേഴ്സ് പദ്ധതി• തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ ബ്ലോക്ക് തലത്തില്‍ ജോബ്സ്റ്റേഷന്‍ • സമന്വയ മട്ടി സെന്‍സറി പാര്‍ക്ക് വികസനം പൂര്‍ത്തീകരിക്കുന്നു •

വനിതാ മുന്നേറ്റത്തിന് എല്ലാ ഡിവിഷനുകളിലും ഫിറ്റ്നസ് സെന്‍ററുകള്‍ • പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ‘ധീര’ കരാട്ടെ പരിശീലനം• എം സി റോഡ് മനോഹരമാക്കാന്‍ ആരാമം പദ്ധതി• പാര്‍പ്പിടമേഖലയ്ക്ക് 98.24 ലക്ഷം • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 23.64 കോടി