കുറവിലങ്ങാട്ടെ നിയോഗം പൂർത്തീകരിച്ച് കൂട്ടിയാനിയിലച്ചൻ പുതിയ കർമ്മമേഖലയിലേക്ക്

0
718

കുറവിലങ്ങാട്: കഴിഞ്ഞ അഞ്ച് വർഷക്കാലം മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റായി സേവനം ചെയ്ത റവ. ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ ശനിയാഴ്ച പടിയിറങ്ങുന്നു. ഇടവകയിൽ ഭരമേൽപ്പിച്ച നിയോഗങ്ങളെല്ലാം പൂർത്തീകരിച്ചാണ് കൂട്ടിയാനിയിലച്ചൻ പുതിയ കർമ്മമേഖലയിലേക്ക് ചുവടുവെയ്ക്കുന്നത്.
മുത്തിയമ്മയുടെ സന്നിധിയിൽ കൃതജ്ഞാതബലിയർപ്പിച്ചാണ് അച്ചന്റെ മടക്കം.

കോവിഡ് ഉയർത്തിയ ഭീഷണിയുടെ കാലഘട്ടത്തിലടക്കം ഇടവകയുടെ ആത്മീയജീവിതത്തിന് ഊടും പാവും നെയ്തതടക്കമുള്ള പ്രവർത്തനങ്ങൾ ഇടവക ജനത്തിന്റെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.

അസി.വികാരിയായി സേവനം ചെയ്തിരുന്ന ഫാ. അഗസ്റ്റ്യൻ മേച്ചേരിയും സ്ഥലം മാറുന്നു. കൂട്ടിക്കൽ അസി.വികാരിയായാണ് സ്ഥലം മാറ്റം. അസി.വികാരിയായിരുന്ന ഫാ. ജോർജ് വടയാറ്റുകുഴി ഉപരിപഠനാർത്ഥം സ്ഥലം മാറിയിരുന്നു.
യാത്രയയപ്പിന്റെ വേളയിൽ നന്ദിയുടെ നറുമലരുകൾ.

കഴിഞ്ഞ അഞ്ചുവർഷം ഇടയനായി നയിച്ചത്

ഇടവകയ്ക്കായി ഉരുകി പ്രകാശിച്ചതിന്,

നവീകരണ വർഷത്തിലൂടെ നവോന്മേഷം സമ്മാനിച്ചതിന്

ആയിരക്കണക്കായ ഇടവകാംഗങ്ങൾക്ക് ആത്മീയ പോഷണം നൽകിയതിന്

കോവിഡ് മഹാമാരിയിൽ പ്രാർത്ഥനയുടെ കരുത്തിൽ ചേർത്തുനിർത്തി ധൈര്യം പകർന്നതിന്

മാർ യൗസേപ്പിന്റെ ദേവാലയം നവീകരിച്ച് വിശുദ്ധ കുർബാന സമ്മാനിച്ചതിന്

മാർ സ ബസ്റ്റ്യാനോസിന്റെ നാമത്തിലുള്ള ചെറിയ പള്ളിയുടെ മോടിയാക്കലിലൂടെ മനോഹാരിത സമ്മാനിച്ചതിന്

കുടുംബ കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് രൂപതാതല അംഗീകാരം നേടി നൽകിയതിന്

വിശ്വാസ പരിശീലന കേന്ദ്രത്തെ രൂപതയിലെ ഒന്നാം സ്ഥാനത്തേക്ക് വളർത്തിയതിന്

കോവിഡിന്റെ നിയന്ത്രണങ്ങൾക്കിടയിലും ആത്മീയതയുടെ കരുത്തിൽ തിരുനാൾ ആഘോഷങ്ങളടക്കം നടത്താനായ പ്രാർത്ഥന ചൈതന്യത്തിന്

ആനുകാലിക വിഷയങ്ങളിലെ ആധികാരിക നിലപാടിലൂടെ ലോകമാകെ ഇടവകയെ എടുത്തുയർത്തിയതിന്

മൂന്ന് നോമ്പ് തിരുന്നാളിനെ കൂട്ടായ്മകളുടെ ആഘോഷമാക്കി മാറ്റിയതിന്

വിശക്കുന്നവന് മുന്നിൽ അന്നമായി ക്രിസ്തു സാക്ഷ്യം നൽകിയതിന്

മുത്തിയമ്മ അഗാപ്പേ മനോഹരമാക്കിയതിന്

മണിപ്പൂരിലെ ജനതയ്ക്കായി ജപമാല കണ്ണികളായി ഇടവകയെ കോർത്ത് ഒരുക്കിയതിന്

പള്ളിക്കവലയിൽ ബഹുനില വ്യാപാരസമുച്ചയം പണിതുയർത്തിയതിന്

ബെത് ലഹേം അപ്പത്തിന്റെ വീട്ടിലൂടെ തീർത്ഥാടകരുടെ വലിയ ആഗ്രഹത്തെ യാഥാർത്ഥ്യമാക്കിയതിന്

രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തീർത്ഥാടനം ആരംഭിച്ചതിന്

പീഡാനുഭവസ്മരണകളിൽ നിറഞ്ഞു അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കൂടെ നടത്തിയതിന്

കുറവിലങ്ങാട് മുത്തിയമ്മയെ അനേകായിരം മക്കളിലേക്ക് കൈമാറിയത്

കുറവിലങ്ങാട് മരിയൻ കൺവെൻഷന്റെ ഇടമുറിയാത്ത തുടർച്ചയ്ക്ക്

ജപമാലയുടെ കരുത്തിൽ ഇടമുറിയാത്ത മാതൃഭക്തിയെ ബോധ്യപ്പെടുത്തിയതിന്

ദൈവവചന വ്യാഖ്യാനത്തിനും ശ്രവണത്തിനും അനേകം വേദികളും അവസരങ്ങളും നൽകിയതിന്

ദിവ്യകാരുണ്യ നാഥന്റെ തിരുസന്നിധിയിൽ തിരുമണിക്കൂറുകൾക്ക് അവസരം സമ്മാനിച്ചതിന്

ഇടവകയുടെ വിദ്യാലയങ്ങളുടെ ഉന്നത പദവികൾക്ക്

ഗാർഹിക സഭയെ വിശ്വാസ തീർത്ഥാടന വഴികളിലൂടെ സഞ്ചരിക്കാൻ പ്രേരകമായതിന്

രൂപത , ഫോറോനാ തല സംഗമങ്ങൾക്ക് ആതിഥേയരായി ഇടവകയെ ഒരുക്കിയതിന്

ആഘോഷവേളകൾ എല്ലാം ആത്മീയ വിരുന്നുകളാക്കി രൂപപ്പെടുത്തിയതിന്

തുടർച്ചയായ മൂന്ന് വട്ടത്തെ ഭവന സന്ദർശനങ്ങളിലൂടെ അജപാലന ശുശ്രൂഷയുടെ പുതിയ ചരിത്രം രചിച്ചതിന്

ഇടവകാംഗങ്ങളെ ഒന്നാകെ സഭാ നേതൃത്വത്തോട് ചേർത്തുനിർത്തിയതിന്

80 ലക്ഷത്തോളം രൂപ സമാഹരിച്ച് 70 ലക്ഷത്തോളം രൂപ സമാഹരിച്ച് നൂറിലേറെ കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭവനം സമ്മാനിച്ച നസ്രത്ത് തിരുകുടുംബം ഭവന നിർമ്മാണ പദ്ധതിക്ക്

മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കും സാന്നിധ്യവും ആശ്വാസവുമായി സാന്ത്വന പരിചരണത്തിന്റെ ആൾ രൂപമായതിന്

സർവ്വോപരി ഇടവകാംഗങ്ങളെ സഹോദര തുല്യവും പിതൃ സ്‌നേഹത്തോടെയും കരുതിയതിന്

LEAVE A REPLY

Please enter your comment!
Please enter your name here