കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി

0
59

കുറവിലങ്ങാട്: പ്രാർത്ഥനാ മജ്ജരികളാലും സ്തുതി ഗീതങ്ങളാലും നിറഞ്ഞ അന്തരീക്ഷത്തിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറ്റി. സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. അഗസ്റ്റ്യൻ മേച്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, സ്‌പെഷ്യൽ കൺഫെസർ ഫാ. പോൾ മഠത്തിക്കുന്നേൽ, ഫാ. ജോർജ് കളപ്പുരയ്ക്കൽ എന്നിവർ സഹകാർമികരായി.
തിരുനാളിന്റെ ആദ്യദിനമായ തിങ്കളാഴ്ച രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും. പുലർച്ചെ അഞ്ചിന് തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കും. വൈകുന്നേരം 8.15ന് പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ ജൂബിലി കപ്പേളയിൽ സംഗമിക്കും.
പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച 10.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും മൂന്നിന് മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസെന്റ് മാർ പൗലോസും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.

കുറവിലങ്ങാട് പള്ളിയിൽ ഇന്ന് (തിങ്കൾ)
5.00- തിരുസ്വരൂപ പ്രതിഷ്ഠ, 5.30- വിശുദ്ധ കുർബാന- ഫാ. മാത്യു കവളമ്മാക്കൽ, 7.00- വിശുദ്ധ കുർബാന- റവ.ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, 8.30- വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ, വിശുദ്ധ കുർബാന- ഫാ. ജോസഫ് മണിയഞ്ചിറ, 10.00- വിശുദ്ധ കുർബാന- ഫാ. ജോസഫ് കദളിയിൽ, 3.00-വിശുദ്ധ കുർബാന ഫാ. ജോസ് വള്ളോംപുരയിടത്തിൽ, 5.00- വിശുദ്ധ കുർബാന- മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, 8.15- പ്രദക്ഷിണസംഗമം, 9.15- ലദീഞ്ഞ്- 9.30- ചെണ്ടമേളം.

കുറവിലങ്ങാട് പള്ളിയിൽ നാളെ (ചൊവ്വ)
5.30-വിശുദ്ധ കുർബാന- ഫാ. ജോർജ് ഇളമ്പാശ്ശേരിൽ, 7.00- വിശുദ്ധ കുർബാന- ഫാ. ജോസ് തറപ്പേൽ, 8.30- വിശുദ്ധ കുർബാന- ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, 10.30- ആഘോഷമായ വിശുദ്ധ കുർബാന- മാർ ജോസഫ് കല്ലറങ്ങാട്ട്, 1.00- കപ്പൽ പ്രദക്ഷിണം, 3.00- വിശുദ്ധ കുർബാന- വിൻസെന്റ് മാർ പൗലോസ്, 5.00- വിശുദ്ധ കുർബാന- മോൺ.ഡോ. ജോസഫ് തടത്തിൽ, 6.30- വിശുദ്ധ കുർബാന- ഫാ. ജോസഫ് , 7.30- ഗാനമേള.

LEAVE A REPLY

Please enter your comment!
Please enter your name here