Kuravilangadvartha.com
കുറവിലങ്ങാട് : അർക്കദിയാക്കോന്മാരുടെ ജീവിതമാതൃക വിശ്വാസിലോകം പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ പറഞ്ഞു. പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന് കൊടിയേറ്റി വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു ആർച്ച്പ്രീസ്റ്റ്.
അർക്കദിയാക്കോന്മാർ അന്തിയുറങ്ങുന്ന പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന് ആഘോഷമായയാണ് കൊടിയേറിയത്. വാരാചരണത്തിന്റെ സമാപനദിനത്തിൽ അർക്കദിയാക്കോന്മാരുടെ ശ്രാദ്ധവും നടക്കും.

kuravilangadvartha.com
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ സഭൈക്യവാരാചരണത്തിന് കൊടിയേറ്റി. സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. അഗസ്റ്റ്യൻ മേച്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ എന്നിവർ സഹകാർമികരായി.
ഏഴുവരെ തിയതികളിൽ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന. ആറിന് സന്ദേശം, ധൂപപ്രാർത്ഥന എന്നിവ നടക്കും.
അർക്കദിയാക്കോന്മാരുടെ ശ്രാദ്ധദിനമായ എട്ടിന് രാവിലെ 10ന് പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ വിശുദ്ധ കുർബാനയർപ്പിക്കും. വടവാതൂർപൗരസ്ത്യ വിദ്യാപീഠത്തിലെ ഫാ. ജോസഫ് മൈലപ്പറമ്പിൽ സന്ദേശം നൽകും. തുടർന്ന് അർക്കദിയാക്കോന്മാരുടെ കബറിടത്തിങ്കൽ ധൂപപ്രാർത്ഥനയും നടക്കും.