


കുറവിലങ്ങാട്: എം സി റോഡിൽ കാളികാവിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസന്റെ മകൻ ജിജോ ജിൻസ (22) നാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൻ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഷയാണ് ജിജോയുടെ മാതാവ്.