കുറവിലങ്ങാട് പള്ളിയിൽ പത്താംതിയതി തിരുനാളിന് കൊടിയേറി

0
44

കുറവിലങ്ങാട്: കുറവിലങ്ങാട് പള്ളിയിൽ ദേശതിരുനാളുകൾക്ക് കൊടിയേറി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ തിരുനാൾ കൊടിയേറ്റി. സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. അഗസ്റ്റ്യൻ മേച്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഇടവകാംഗം ഫാ. ജോജിൻ റോസ്‌വില്ല, ഫാ. ആകാശ് എന്നിവർ സഹകാർമികരായി. മാർ സെബാസ്ത്യാനോസിന്റെ മധ്യസ്ഥം തേടിയുള്ള ആഘോഷങ്ങൾ പത്താം തിയതി തിരുനാളോടെയാണ് സമാപിക്കുന്നത്.
തിങ്കളാഴ്ച മുതൽ വിവിധ സോണുകൾ കേന്ദ്രീകരിച്ചുള്ള തിരുനാളുകളാണ്. തിങ്കളാഴ്ച വിശുദ്ധ അൽഫോൻസാ സോൺ, നാളെ വിശുദ്ധ കൊച്ചുത്രേസ്യാ സോൺ, ബുധനാഴ്ച സാന്തോം സോൺ, വ്യാഴാഴ്ച സെന്റ് ജോസഫ് സോൺ എന്നിങ്ങനെയാണ് സോണുകളുടെ തിരുനാൾ. 24ന് വിദ്യാഭ്യാസ, വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണങ്ങളും നടക്കും.
ദേശതിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30, 6.30, 7.30 , വൈകുന്നേരം 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. രാവിലെ 7.20നും വൈകുന്നേരം 7.15നും ലദീഞ്ഞ്. രാവിലെ 7.20നുള്ള ലദീഞ്ഞിനെ തുടർന്ന് കഴുന്ന് വെഞ്ചരിച്ച് നൽകും. വൈകുന്നേരം ആഘോഷമായി കഴുന്ന് പ്രദക്ഷിണമായി ദേവാലയത്തിലെത്തിക്കും. ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തശേഷം കഴുന്ന് വീടുകളിലെത്തിച്ച് പ്രതിഷ്ഠിച്ച് മാർ സെബസ്ത്യാനോസിന്റെ മധ്യസ്ഥം തേടി കുടുംബാംഗങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കും. ഓരോ വീടുകളും ഒരുമിച്ച് പ്രദക്ഷിണമായി പ്രധാനകേന്ദ്രങ്ങളിൽ സംഗമിച്ച് പള്ളിയിലെത്തുന്ന രീതിയാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here