കുര്യനാട് സെന്റ് ആൻസിൽ വിദ്യാർത്ഥികളടക്കം രക്തദാനം നടത്തി

0
91

കുര്യനാട് : സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥികളടക്കം രക്തദാനം നടത്തി. എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൊടുപുഴ ഐ.എം.എ. ബ്ലഡ് സെന്റർ, കുറവിലങ്ങാട് റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. വിദ്യാർത്ഥികളടക്കം എൺപതോളം പേർ രക്തദാനം നടത്തി.

എൻഎസ്എസ് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ ആർ. രാഹുൽ, സ്‌കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ, പഞ്ചായത്തംഗം സാബു തെങ്ങുംപള്ളിൽ, ഐഎംഎ മെഡിക്കൽ ഓഫീസർ ഡോ. ക്വിൻസി മറിയം ജേക്കബ്, റോട്ടറി ക്ലബ് ട്രഷറർ ടി.കെ. തോമസ്, പ്രിൻസിപ്പൽ ഫാ. ജോബി മാത്തംകുന്നേൽ സിഎംഐ, പിടിഎ പ്രസിഡന്റ് ജോസ് തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിന്ദു സഖറിയാസ്, വോളണ്ടിയർ ലീഡർ എബിൻ സാജു, അധ്യാപകരായ ജോബിൻ ജോസ്, ബെറ്റ്‌സി എൻ. തോമസ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here