കളത്തൂർ ഗവ. സ്‌കൂളിൽ ഇനി ഡിജിറ്റൽ ഇൻസ്ട്രക്ടീവ് ക്ലാസ് മുറിയും

0
58

കുറവിലങ്ങാട് : വിവര സാങ്കേതിക വിദ്യയിലൂടെ പഠനം മുന്നേറുമ്പോഴും കുട്ടികൾ പുസ്തകങ്ങളെ മറക്കരുത് എന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കളത്തൂർ ഗവ. സ്‌കൂളിൽ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇൻസ്ട്രക്ടീവ് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ്, പഞ്ചായത്ത് അംഗങ്ങളായ ജോയിസ് അലക്സ്, ബേബി തൊണ്ടുംകുഴി, എം എം ജോസഫ്, സെക്രട്ടറി പ്രദീപ് എൻ, ബിപിസി സതീശ് ജോസഫ്, ട്രയിനർ രാജു വി എം, പി റ്റി എ പ്രസിഡന്റ് ബാബു റ്റി ഒ എന്നിവർ പ്രസംഗിച്ചു.

സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രകാശൻ കെ പ്രോജക്ട് വിശദീകരണം നടത്തി. ജില്ലയിൽ ആദ്യമായി ഉയർന്ന സാങ്കേതിക വിദ്യയിലൂടെയുള്ള ഇൻട്രക്ടീവ് ക്ലാസ് റൂം ഒരു സർക്കാർ സ്‌കൂളിൽ നടപ്പിലാക്കുന്നത് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും ക്ലാസ് റൂമിലെ കുട്ടികളെ നേരിൽ കണ്ടും ചർച്ച ചെയ്തും പഠന സാദ്ധ്യതകൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി നടപ്പിലാക്കിയ നിർവ്വഹണ ഉദ്യോഗസ്ഥൻ കെ പ്രകാശനെ എം എൽ എ മോൻസ് ജോസഫ് ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here